ചെറുതോണി: ജില്ലയിലെ എല്ലാ സര്‍ക്കാര്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിന്‍െറ സ്മരണ നിലനിര്‍ത്തുന്നതിനായി കലാം കോര്‍ണര്‍ ആരംഭിക്കുമെന്ന് അഡ്വ. ജോയ്സ് ജോര്‍ജ് എം.പി അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് വിസ്മയിപ്പിക്കുന്ന പ്രതീക്ഷകള്‍ സമ്മാനിക്കുകയും സ്വപ്നം കാണാന്‍ പഠിപ്പിക്കുകയും ചെയ്ത മുന്‍ രാഷ്ട്രപതിയുടെ പുസ്തകങ്ങളിലൂടെ ലക്ഷ്യബോധമുള്ള തലമുറയെ സൃഷ്ടിക്കുന്നതിനുള്ള സംരംഭമാണ് കലാം കോര്‍ണറിലൂടെ ലക്ഷ്യമിടുന്നത്. അബ്ദുല്‍ കലാം രചിച്ച 70 പുസ്തകങ്ങള്‍ സ്കൂള്‍ കോളജുകള്‍ക്ക് നല്‍കും. എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്നാണ് പുസ്തക ശേഖരം വിദ്യാലയങ്ങള്‍ക്ക് നല്‍കുന്നത്. അബ്ദുല്‍ കലാമിന്‍െറ ജന്മദിനമായ ഒക്ടോബര്‍ 15ന് സ്കൂള്‍ കോളജ് ലൈബ്രറികള്‍ക്ക് പുസ്തകങ്ങള്‍ നല്‍കും. യു.പി, ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി, കോളജ് തലങ്ങളിലാണ് പുസ്തകങ്ങള്‍ നല്‍കുന്നത്. സ്വന്തമായ ലൈബ്രറിയും കലാം കോര്‍ണര്‍ ഒരുക്കാന്‍ സൗകര്യവുമുള്ള സ്കൂള്‍, കോളജുകള്‍ ഒക്ടോബര്‍ മൂന്നിനകം ചെറുതോണി എം.പി ഓഫിസില്‍ അപേക്ഷകള്‍ നല്‍കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.