ജില്ലയില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണം പാളുന്നു

തൊടുപുഴ: ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം ഇടുക്കിയില്‍ പാളുന്നു. വിവര ശേഖരണം ആരംഭിച്ചെങ്കിലും ഇവര്‍ പല സ്ഥലത്തും യാതൊരു രേഖകളുമില്ലാതെ കറങ്ങി നടക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം. ഇവര്‍ കൂട്ടമായി പോകുന്നതും പുതിയ സംഘങ്ങളായി എത്തുന്നതും ഉദ്യോഗസ്ഥര്‍ക്ക് തലവേദന സൃഷ്ടിക്കുകയാണ്. ജില്ലാ അഡീഷനല്‍ ഡിസ്ട്രിക് ആന്‍ഡ് സെഷന്‍സ് കോടതിയുടെ തീരുമാനമനുസരിച്ചാണ് വിവരശേഖരണം ആരംഭിച്ചത്. മൈഗ്രേഷന്‍ വര്‍ക്കേഴ്സ് ആക്ടിലെ വ്യവസ്ഥകള്‍ മറികടന്ന് തൊഴിലാളികളെ കുറുക്കുവഴിയിലൂടെ കൊണ്ടുവരുന്നുണ്ടെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് പരിശോധന ശക്തമാക്കിയത്. നേരത്തേ തൊഴിലാളികളെക്കുറിച്ച് വിവരങ്ങള്‍ തിരിച്ചറിയല്‍ രേഖകള്‍ സഹിതം തൊഴിലുടമ സമീപത്തെ പൊലീസ് സ്റ്റേഷനില്‍ സമര്‍പ്പിക്കണമെന്നുണ്ടെങ്കിലും ഇടുക്കി ജില്ലയില്‍ ഒരിടത്തും ഈ നിയമം പാലിക്കപ്പെട്ടിരുന്നില്ല. നേരത്തേ വിവരശേഖരണം ആരംഭിച്ചെങ്കിലും ഇടക്ക് നിലക്കുകയും ചെയ്തു. തമിഴ്നാട്, ഒഡിഷ, ബിഹാര്‍, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് ജില്ലയില്‍ ജോലി ചെയ്യുന്നവരില്‍ കൂടുതലും. നിര്‍മാണമേഖലകളിലെ ജോലികള്‍ക്കായാണ് ഇവരെ പ്രധാനമായും കൊണ്ടുവരുന്നത്. ഇതരസംസ്ഥാനങ്ങളില്‍നിന്ന് തൊഴിലാളികളെ കൊണ്ടുവരുമ്പോള്‍ അവരുടെ സ്വന്തം സംസ്ഥാനത്തും കേരളത്തിലും ബന്ധപ്പെട്ട കരാറുകാരന്‍ ലൈസന്‍സും രജിസ്ട്രേഷനും എടുത്തിരിക്കണമെന്നാണ് ചട്ടം. എന്നാല്‍, ഈ നിര്‍ദേശം പലപ്പോഴും പാലിക്കപ്പെടാറില്ല. അതുകൊണ്ടുതന്നെ ഇങ്ങനെയത്തെുന്ന തൊഴിലാളികളുടെ കൃത്യമായ എണ്ണമോ മറ്റ് വിവരങ്ങളോ തൊഴില്‍ വകുപ്പിന്‍െറ കൈവശമില്ല. കേരളത്തില്‍നിന്ന് അവധിക്കായി നാട്ടിലേക്ക് പോകുന്ന തൊഴിലാളികള്‍ പരിചയക്കാരായ പത്തും പതിനഞ്ചും പേരെ ഒപ്പം കൂട്ടിയാകും മടങ്ങിയത്തെുക. അഞ്ചും പത്തും കുടുംബങ്ങള്‍ ഒന്നിച്ചത്തെുകയും ഇവിടെ വന്ന ശേഷം ഇവരില്‍ പലരും തൊഴിലിനായി അലയുകയോ ഭിക്ഷാടകരായി മാറുകയോ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്ന ഗുരുതര അവസ്ഥയുമുണ്ട്. പലവിധ രോഗങ്ങളുമായി വരുന്ന ഇവര്‍ക്ക് മതിയായ വൈദ്യപരിശോധനപോലും നടത്താറില്ല. ഇതരസംസ്ഥാന തൊഴിലാളികള്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ സാംക്രമിക രോഗങ്ങള്‍ അടിക്കടി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ജില്ലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഹോട്ടലുകള്‍, പ്ളാന്‍േറഷന്‍, നിര്‍മാണ മേഖലകള്‍, വ്യാപാര വ്യവസായ ശാലകള്‍ തുടങ്ങി വിവിധ മേഖലകളില്‍ തൊഴില്‍ ചെയ്തുവരുന്ന തൊഴിലാളികളുടെ വിവരം സ്ഥാപന ഉടമകള്‍ നിര്‍ദിഷ്ട ഫോറത്തില്‍ അസി. ലേബര്‍ ഓഫിസില്‍ നല്‍കണമെന്നും ജില്ലാ ലേബര്‍ ഓഫിസര്‍ അറിയിച്ചുണ്ടെങ്കിലും ഈ ഉത്തരവും പാലിക്കപ്പെടുന്നില്ല. കേരളത്തില്‍നിന്ന് നിര്‍മാര്‍ജനം ചെയ്ത മാരക രോഗങ്ങള്‍ ഇതരസംസ്ഥാന തൊഴിലാളികളിലൂടെ തിരിച്ചത്തെുന്നു. അന്യദേശ തൊഴിലാളികള്‍ എത്തിക്കഴിഞ്ഞാല്‍ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലത്തെി തിരിച്ചറിയല്‍ രേഖകള്‍, ഫോട്ടോ, സ്വദേശത്ത് പൊലീസ് കേസുകള്‍ ഇല്ലായെന്ന രേഖകള്‍ എന്നിവ തൊഴിലുടമ ഹാജരാക്കേണ്ടതാണ്. എന്നാല്‍, ഏതെങ്കിലും തരത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് തൊഴില്‍ ഉടമകളോ, ഏജന്‍റുമാരോ ഇക്കാര്യം ശ്രദ്ധിക്കുന്നത് തന്നെ. ഇതരസംസ്ഥാന തൊഴിലാളികള്‍ പാര്‍ക്കുന്ന ഇടുക്കി ജില്ലയിലെ പലസ്ഥലങ്ങളും വൃത്തിഹീനമാണെന്ന ആക്ഷേപവും ഉണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.