സാന്ത്വനാനുഭവങ്ങള്‍ പങ്കുവെച്ച് മരിയാപുരം

മരിയാപുരം: മരിയാപുരത്തെ പാലിയേറ്റിവ് പരിചരണപ്രവര്‍ത്തനങ്ങളെ ഓര്‍മിക്കാനും അനുഭവങ്ങളില്‍നിന്ന് പുതിയ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കാനുമായി വളന്‍റിയേഴ്സ് സംഗമം സംഘടിപ്പിച്ചു. 2011 ജൂണ്‍ ഒന്നിന് ആരംഭിച്ച സാന്ത്വന പരിചരണം മരിയാപുരത്ത് ഒട്ടേറെ നാഴികക്കല്ലുകള്‍ താണ്ടി. മരിയാപുരം ഗ്രാമപഞ്ചായത്ത്, പ്രാഥമികാരോഗ്യകേന്ദ്രം, ആശ, കുടുംബശ്രീ, അങ്കണവാടി, വിദ്യാലയങ്ങള്‍ എന്നിവ സംയുക്തമായി നടത്തുന്ന ഒരു ടീം വര്‍ക്കായി സാന്ത്വന പരിചരണം വിപുലപ്പെടുത്തി. ‘വളന്‍റിയേഴ്സ് സംഗമം’ മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മാത്യു ദേവസ്യ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബിജു പാലന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് ത്രേസ്യാമ്മ തോമസ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ സുലേഖ കുമാരന്‍, ഒറ്റനാണയം പദ്ധതി കോഓഡിനേറ്റര്‍ ഷാജു പോള്‍, മെംബര്‍മാര്‍, സി.ഡി.എസ് ചെയര്‍പേഴ്സന്‍ ആലീസ് വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. പാലിയേറ്റിവ് കെയര്‍ ജില്ലാ കോഓഡിനേറ്റര്‍ സിജോ വിജയന്‍ മുഖ്യവിഷയാവതരണം നടത്തി. 60 ദിനങ്ങളിലായി സാന്ത്വനപ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള അവബോധം പൊതുസമൂഹത്തിലത്തെിക്കാന്‍ സാന്ത്വന സന്ദേശ കാമ്പയിന്‍ നടത്തി. കുടുംബശ്രീ നേതൃത്വത്തില്‍ അയല്‍ക്കൂട്ടങ്ങള്‍ കൂടുമ്പോള്‍ കിടപ്പിലായവര്‍ക്കുവേണ്ടി ഓരോ അംഗവും ഒരു നാണയം വീതം സമാഹരിക്കുന്നതാണ് ഒറ്റനാണയം പദ്ധതി. വിദ്യാര്‍ഥികള്‍ അവരുടെ വീടുകളിലും ചുറ്റുപാടുകളിലുമുള്ള വൃദ്ധരോടും കിടപ്പിലായ രോഗികളോടും അനുകമ്പയുള്ളവരാകാന്‍ പഠിപ്പിക്കുന്നതാണ് ‘സ്റ്റുഡന്‍റ്സ് ഇന്‍ പാലിയേറ്റിവ് കെയര്‍’. വളന്‍റിയേഴ്സ് സംഗമത്തില്‍ മരിയാപുരം ഗ്രാമപഞ്ചായത്ത് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ഉപഹാരം സമര്‍പ്പിച്ചു. പ്രാഥമികാരോഗ്യത്തിനുവേണ്ടി പി.എച്ച്.എന്‍ ടി.എന്‍. ലൈലജ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബി. ഷിബുമോന്‍, പാലിയേറ്റിവ് കെയര്‍ നഴ്സ് ലിസി ബിജു എന്നിവര്‍ ഉപഹാരം ഏറ്റുവാങ്ങി. ആശാ പ്രവര്‍ത്തകര്‍, അങ്കണവാടികള്‍, കുടുംബശ്രീകള്‍ എന്നിവര്‍ക്ക് പ്രത്യേകം ഉപഹാരം സമര്‍പ്പിച്ചു. വാര്‍ഡ് മെംബര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആശാ, അങ്കണവാടി കുടുംബശ്രീ പ്രവര്‍ത്തകര്‍, സ്കൂള്‍ ഹെല്‍ത്ത് നഴ്സ് എന്നിവര്‍ സാന്ത്വനാനുഭവങ്ങള്‍ പങ്കുവെച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.