ചെറുതോണി: റേഷന്‍ കടകളില്‍ വിതരണത്തിനത്തെുന്ന അരിയില്‍ തിരിമറി നടക്കുന്നതായി ആക്ഷേപം. സര്‍ക്കാര്‍ നല്‍കുന്ന വിലകൂടിയതും മേന്മയേറിയതുമായ അരി മാറ്റിയശേഷം ഏറ്റവും മോശമായ അരിയാണ് ഏതാനും മാസങ്ങളായി വിതരണം ചെയ്യുന്നത്. ഇതുവഴി ലക്ഷക്കണക്കിന് രൂപയാണ് സിവില്‍ സപൈ്ളസ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ കീശയിലേക്ക് ഒഴുകുന്നത്. ജില്ലയില്‍ 700 റേഷന്‍ കടകളും 16 റേഷന്‍ ഹോള്‍സെയില്‍ കടകളുമുണ്ട്. കാലവര്‍ഷത്തില്‍ സാധാരണക്കാര്‍ക്ക് റേഷന്‍ മുടങ്ങാതിരിക്കാന്‍ രണ്ടുമാസത്തേക്കുള്ള സ്റ്റോക്ക് റേഷന്‍ കടകളില്‍ എത്തിയിട്ടുണ്ട്. ഇതില്‍ 20 ശതമാനം അറക്കുളത്ത് ഗോഡൗണില്‍നിന്ന് ബാക്കി 80 ശതമാനം അരി മില്ലുകളില്‍നിന്നുമുള്ളതാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഈമാസം 2723 ടണ്‍ മട്ടയരിയും 691 ടണ്‍ വെള്ളയരിയുമാണ് എത്തിയത്. കര്‍ഷകരില്‍നിന്ന് സംഭരിച്ച നെല്ല് മില്ലുകളിലത്തെിച്ച് കുത്തി ലഭിക്കുന്ന അരിയാണ് റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യേണ്ടതെന്നാണ് നിയമം. ഇതിന്‍െറ ചുമതല സിവില്‍ സപൈ്ളസ് വകുപ്പിനാണ്. ആലപ്പുഴ, പാലക്കാട് ജില്ലകളില്‍നിന്ന് ശേഖരിക്കുന്ന ഏറ്റവും ഗുണനിലവാരമുള്ള അരിയാണ് റേഷന്‍ കട വഴി വിതരണം ചെയ്യുന്നതെന്നാണ് സര്‍ക്കാറിന്‍െറ അവകാശവാദം. അതേസമയം, സിവില്‍ സപൈ്ളസ് വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ നല്ല അരി മാറ്റിമറിച്ചുവിറ്റ ശേഷം മോശം അരി റേഷന്‍ കടകളിലേക്ക് വിതരണത്തിന് നല്‍കുന്നതായാണ് വിവരം. ഇതുവഴി ലക്ഷക്കണക്കിന് രൂപയുടെ അഴിമതിയാണ് നടക്കുന്നതെന്ന് റേഷന്‍വ്യാപാരികള്‍ തന്നെ പറയുന്നു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്ത സമയമായതിനാല്‍ സര്‍ക്കാറിനെ മോശമാക്കാനും ബോധപൂര്‍വമായ ചില ശ്രമങ്ങള്‍ ഇതിന്‍െറ പിന്നിലുണ്ടെന്നും പറയുന്നു. വിതരണത്തിനായി സാമ്പിള്‍ നല്‍കിയ അരിയല്ല റേഷന്‍ കട വഴി നല്‍കുന്നതെന്നും പരാതിയുണ്ട്. മൃഗങ്ങള്‍പോലും കഴിക്കാന്‍ മടിക്കുന്ന മോശമായ അരി നല്‍കുന്നതില്‍ പ്രതിഷേധിച്ച് നല്ളൊരു വിഭാഗം കാര്‍ഡുടമകള്‍ ഈ ഓണക്കാലത്തും റേഷനരി ഉപേക്ഷിച്ച് പൊതുവിപണിയില്‍നിന്ന് 35 മുതല്‍ 45രൂപ വരെ വില നല്‍കി അരി വാങ്ങി. ഇതുമൂലം പാവപ്പെട്ട ആദിവാസികളും തോട്ടം തൊഴിലാളികളുമാണ് വിഷമത്തിലാകുന്നത്. റേഷന്‍ കടകളില്‍ വിതരണം ചെയ്യുംമുമ്പ് അരി ക്വാളിറ്റി മാനേജര്‍ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതാണ്. എന്നാല്‍, സിവില്‍സപൈ്ളസ് വകുപ്പിലെ ഉന്നതരുടെ ഇടപെടല്‍ മൂലം പരിശോധന പ്രഹസനമാകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.