നെടുങ്കണ്ടം: അന്യംനിന്നുപോകുന്ന നെല്‍ വിത്തുകളായ ഗന്ധകശാല, കല്ലടിയാന്‍ എന്നിവ മണ്ണില്‍ ചുവടുറച്ചതോടെ ഇടുക്കിയില്‍ വീണ്ടും പച്ചപുതച്ച നെല്‍പ്പാടങ്ങള്‍. ഒരുകാലത്ത് ഹൈറേഞ്ചില്‍ കൂടുതലും നെല്‍പ്പാടങ്ങളായിരുന്നു. കുടിയേറ്റത്തിന്‍െറ ആദ്യ ഘട്ടങ്ങളില്‍ നെല്‍കൃഷി വ്യാപകമായിരുന്നു. പിന്നീട് നെല്‍കൃഷി പൂര്‍ണമായി മാറി മറ്റ് വിളകള്‍ പാടങ്ങള്‍ കൈയടക്കി. എന്നാല്‍, വീണ്ടും നെല്‍കൃഷി പരിപാലിക്കാന്‍ കര്‍ഷകര്‍ തയാറായതോടെ മലയോരങ്ങളില്‍ കതിരുകള്‍ തലയുയര്‍ത്തി തുടങ്ങി. കൊയ്ത്തുപാട്ടിന്‍െറ ഓര്‍മകളും നിറയുന്നു. മുമ്പ് ആദിവാസി വിഭാഗങ്ങള്‍ മാത്രം വ്യാപകമായി കൃഷിചെയ്തിരുന്ന ഗുണമേന്മയേറിയ ഗന്ധകശാല, കല്ലടിയാന്‍ എന്നിവക്കുപുറമെ ലാല്‍ഗാന്‍, ഗുര്‍ജി തുടങ്ങിയ ഉത്തരേന്ത്യന്‍ നെല്ലിനങ്ങളും ഇപ്പോള്‍ ഇടുക്കിയുടെ പാടശേഖരങ്ങളില്‍ വളരുന്നു. ജില്ലയിലെ നെടുങ്കണ്ടം, വലിയകണ്ടം, പേഴുംകണ്ടം തുടങ്ങിയ നൂറോളം സ്ഥലങ്ങള്‍ അറിയപ്പെടുന്നതും കണ്ടത്തിനോട് സാമ്യപ്പെടുത്തിയാണ്. പുതുതലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കുക എന്ന ലഷ്യത്തോടെ ജില്ലയിലെ വിവിധ സ്കൂളുകളിലും കൃഷി ആരംഭിച്ചിട്ടുണ്ട്. വിളവിനൊപ്പം ഒൗഷധഗുണം, രോഗ പ്രതിരോധ ശേഷി തുടങ്ങിയവ കണക്കിലെടുത്താണ് നെല്‍കൃഷി ആരംഭിച്ചത്. രാമക്കല്‍മേട്ടിലെ കര്‍ഷകരായ നെല്ലിമൂട്ടില്‍ സുരേഷ്, ചെരുവില്‍ ഷാജി എന്നിവരുടെ നേതൃത്വത്തില്‍ കരനെല്‍ കൃഷി വ്യാപകമായി ചെയ്യുന്നുണ്ട്. നെല്ലിനെ ഇവര്‍ ഇടവിളയായാണ് പരിപാലിക്കുന്നത്. പത്തുസെന്‍റ് സ്ഥലത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച കൃഷി പിന്നീട് വ്യാപിപ്പിച്ചു. പൂര്‍ണമായി ജൈവ കൃഷിയാണ് അവലംബിക്കുന്നത്. ഷാജിയുടെ പുരയിടത്തിലാണ് ഗന്ധകശാല നെല്ല് ഇടവിളയായി കൃഷി ചെയ്തത്. ഇത് വിജയകരമായപ്പോള്‍ മറ്റ് കൃഷിക്കാര്‍ക്ക് ആവശ്യമായ നിര്‍ദേശവും നല്‍കിവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.