മുട്ടം ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്: പ്രാഥമിക നടപടി തുടങ്ങി

തൊടുപുഴ: സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സിയായ കിന്‍ഫ്ര (കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്‍റ് കോര്‍പറേഷന്‍) മുട്ടത്ത് ആരംഭിക്കുന്ന ഇന്‍ഡസ്ട്രിയില്‍ പാര്‍ക്കിന്‍െറ പ്രാഥമിക നടപടി ആരംഭിച്ചു. ഇതിന് ആവശ്യമായ സ്ഥലം ഏറ്റെടുത്ത് നല്‍കാന്‍ സര്‍ക്കാര്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കി. ജില്ലാ വ്യവസായ കേന്ദ്രത്തിന്‍െറ കൈവശമുണ്ടായിരുന്ന 15 ഏക്കര്‍ സ്ഥലം പാര്‍ക്കിനായി കിന്‍ഫ്രക്ക് കൈമാറിയിട്ടുണ്ട്. എല്‍.ഡി.എഫ് സര്‍ക്കാറാണ് പദ്ധതി ആസൂത്രണം ചെയ്തത്. കഴിഞ്ഞ ബജറ്റില്‍ പദ്ധതിക്കായി പണം വകയിരുത്തി. ആദ്യം പദ്ധതി നടത്തിപ്പിന് സ്പൈസസ് ബോര്‍ഡ് നടപടി ആരംഭിച്ചിരുന്നു. സ്പൈസസ് ബോര്‍ഡ് പിന്മാറിയപ്പോഴാണ് പദ്ധതിയുടെ നടത്തിപ്പ് കിന്‍ഫ്ര ഏറ്റെടുത്തത്ത്. ഫുഡ് പാര്‍ക്ക് മാത്രമായി തുടങ്ങാന്‍ ആരംഭിച്ച പദ്ധതി തുടര്‍ന്ന് സുഗന്ധവ്യഞ്ജന സംസ്കരണം കൂടി ഉള്‍പ്പെടുത്തി ഫുഡ് ആന്‍ഡ് സ്പൈസസ് പാര്‍ക്ക് ആക്കി. പദ്ധതി ജൂലൈയില്‍ കേന്ദ്ര സര്‍ക്കാറിന്‍െറ അനുമതിക്കായി കൈമാറിയിരിക്കുകയാണ്. അനുമതി ലഭിക്കുന്ന മുറക്ക് തുടര്‍പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. രണ്ട് ഘട്ടങ്ങളിലായി പദ്ധതി നടപ്പാക്കാനാണ് കിന്‍ഫ്ര ഒരുങ്ങുന്നത്. റവന്യൂ അധികൃതര്‍, കിന്‍ഫ്ര ഉദ്യോഗസ്ഥര്‍ എന്നിവര്‍ പ്രാരംഭ നടപടികളുടെ ഭാഗമായി കഴിഞ്ഞദിവസം സ്ഥലം സന്ദര്‍ശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.