തൊടുപുഴ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബഹളം

തൊടുപുഴ: നഗരസഭാ കൗണ്‍സില്‍ യോഗം ബഹളത്തത്തെുടര്‍ന്ന് നിര്‍ത്തിവെച്ചു. നാല് വാര്‍ഡുകളില്‍ മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ബഹളം കാരണമാണ് അജണ്ട പൂര്‍ത്തിയാക്കാതെ കൗണ്‍സില്‍ യോഗം അവസാനിപ്പിക്കേണ്ടിവന്നത്. വെള്ളിയാഴ്ച വീണ്ടും യോഗം ചേരും. നഗരസഭയിലെ രണ്ട് വാര്‍ഡുകളില്‍ മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് തുക നീക്കിവെച്ചതിനുള്ള അനുമതി ചര്‍ച്ചക്കെടുത്തപ്പോഴാണ് ബഹളമുണ്ടായത്. തുടര്‍ന്ന് ഇതു സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ നഗരസഭാധ്യക്ഷന്‍ എ.എം. ഹാരിദ് മുനിസിപ്പല്‍ എന്‍ജിനീയറോട് ആവശ്യപ്പെട്ടു. വിശദീകരണം നല്‍കാന്‍ എന്‍ജിനീയര്‍ സമയം ചോദിച്ചതിനെ തുടര്‍ന്ന് കൗണ്‍സില്‍ അജണ്ട പൂര്‍ത്തിയാക്കാതെ നാളെ ചേരുന്നതിനായി പിരിയുകയായിരുന്നു. ഹൈകോടതി ഡിവിഷന്‍ ബെഞ്ചിന്‍െറ ഉത്തരവു നടപ്പാക്കാത്തതിന്‍െറ പേരിലും ബഹളമുണ്ടായി. പട്ടയം കവലയില്‍ റോഡ് പുറമ്പോക്ക് കൈയേറ്റവുമായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്തി നല്‍കിയ ഹരജിയിലാണ് ഹൈകോടതി ഉത്തരവിട്ടത്. ഇതിന്‍െറ പേരിലായിരുന്നു ആരോപണങ്ങള്‍ വന്നത്. കൗണ്‍സിലര്‍മാരോട് അസി. എന്‍ജിനീയര്‍ ധിക്കാരത്തോടെ പെരുമാറുന്നതായും പദ്ധതികള്‍ക്കായി എസ്റ്റിമേറ്റ് തയാറാക്കി നല്‍കുന്നതില്‍ വീഴ്ച വരുത്തുകയാണെന്നും ആരോപണമുയര്‍ന്നു. തുടര്‍ന്നു ചെയര്‍മാന്‍ എ.ഇ.യെ കൗണ്‍സിലില്‍ വിളിച്ചു വരുത്തി വിശദീകരണം തേടി. കൂടുതല്‍ കാര്യങ്ങള്‍ക്കു മറുപടി പറയേണ്ടത് മുനിസിപ്പല്‍ എന്‍ജിനീയറാണെന്നും കൗണ്‍സില്‍ തീരുമാനമില്ലാതെ എസ്റ്റിമേറ്റ് തയാറാക്കേണ്ടതില്ളെന്നാണു സര്‍ക്കാര്‍ നിര്‍ദേശമെന്നും വിശദീകരിച്ചു. റെസി. അസോസിയേഷനുകള്‍ക്ക് സമ്മാനം നല്‍കിയതു സംബന്ധിച്ചും ആരോപണമുയര്‍ന്നു. മാര്‍ക്ക് നല്‍കിയതില്‍ അപാകതകള്‍ ഉണ്ടായതായി കുറ്റപ്പെടുത്തലുണ്ടായി. പ്രത്യേകമായി നിയോഗിച്ച കമ്മിറ്റിയാണ് മാര്‍ക്ക് ഇട്ടതെന്ന് ചെയര്‍മാന്‍ മറുപടി നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.