അടിമാലി: കഴിഞ്ഞ 18 ദിവസമായി അണുബാധയെ തുടര്‍ന്ന് അടച്ചിട്ടിരിക്കുന്ന അടിമാലി താലൂക്ക് ആശുപത്രിയിലെ ഓപറേഷന്‍ തിയറ്റര്‍ എന്ന് തുറക്കുമെന്നതിനെ സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. സ്വകാര്യ കമ്പനിയുടെ സാങ്കേതിക വിദഗ്ധരത്തൊത്തതും മൈക്രോബയോളജി ലാബിലെ റിപ്പോര്‍ട്ട് ലഭിക്കാത്തതും മൂലമാണ് പ്രശ്നം രൂക്ഷമായിരിക്കുന്നത്. ആശുപത്രിയിലത്തെുന്ന ശസ്ത്രക്രിയ ആവശ്യമായ രോഗികളെ ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയാണ്. ഇതോടെ താലൂക്ക് ആശുപത്രിയില്‍ എത്തിയിരുന്ന രോഗികളുടെ എണ്ണത്തില്‍ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ ഭൂരിഭാഗം പേരും അടിമാലി താലൂക്ക് ആശുപത്രിയെയാണ് പ്രധാനമായി ആശ്രയിക്കുന്നത്. സ്വകാര്യ മേഖലയിലോ സര്‍ക്കാറിന്‍െറ നിയന്ത്രണത്തിലോ മറ്റ് ആശുപത്രികള്‍ ഇല്ലാത്തതാണ് കാരണം. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പ്രസവ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സര്‍ക്കാര്‍ ആശുപത്രിയും അടിമാലിയാണ്. ഇതോടെ എറണാകുളം, കോട്ടയം ജില്ലകളില്‍ പോയി ചികിത്സ നടത്തേണ്ട ഗതികേടും ഈ താലൂക്കിലുള്ളവര്‍ക്ക് ഉണ്ടായി. ഇത് വന്‍സാമ്പത്തിക ബാധ്യതയും വരുത്തിവെക്കുന്നു. അണുബാധ മൂലം അടച്ച തിയറ്റര്‍ എട്ടുദിവസത്തിനുള്ളില്‍ തുറക്കാനായിരുന്നു തീരുമാനം. എന്നാല്‍, തിയറ്ററിലേക്ക് മോര്‍ച്ചറിയുടെ ഭാഗത്തുനിന്ന് പൊടിപടലങ്ങള്‍ കയറുന്നത് കണ്ടത്തെി. ഈ ഭാഗത്താണ് പുതിയ ആശുപത്രി കോംപ്ളക്സിനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മണ്ണുമാന്തി യന്ത്രവും മറ്റും ഉപയോഗിച്ച് മണ്ണിളക്കുന്നതും കൂടാതെ ആശുപത്രി മാലിന്യം കത്തിക്കുന്നതും തിയറ്ററിന് സമീപത്താണ്. ഈ വശത്തുള്ള വെന്‍റിലേഷന്‍ ജനലുകള്‍ ഭിത്തിയിലെ വിള്ളലുകള്‍ എന്നിവയിലൂടെയാണ് മാലിന്യം തിയറ്ററിനുള്ളിലേക്ക് എത്തുന്നത്. ഈ പ്രശ്നങ്ങള്‍ പൂര്‍ണമായി പരിഹരിക്കാന്‍ ഇനിയും ആയിട്ടില്ല. കൂടാതെ പരിശോധനകള്‍ നടത്തുന്നതില്‍ സഹായിക്കുന്ന സ്വകാര്യ കമ്പനിയുടെ സാങ്കേതിക വിദഗ്ധര്‍ യഥാസമയം എത്താതെ വന്നതും പ്രശ്നമായി. ഓപറേഷന്‍ തിയറ്ററിനുള്ളിലെ ഉപകരണങ്ങളും മരുന്നുകളും ആശുപത്രി വരാന്തയില്‍ കൂട്ടിയിട്ടിരിക്കുകയാണ്. അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കി തിയറ്റര്‍ തുറക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. തിയറ്ററിന്‍െറ പ്രവര്‍ത്തനം നിലച്ചതോടെ ആശുപത്രിയുടെ പ്രവര്‍ത്തനവും തകരാറിലായി. രോഗികളില്ലാത്തതിനാല്‍ പ്രസവ-ഓപറേഷന്‍ വാര്‍ഡുകളിലെ ബെഡുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. 14 ഡോക്ടര്‍മാരുണ്ടായിരുന്ന ആശുപത്രിയില്‍ ഇപ്പോള്‍ മൂന്നുപേര്‍ മാത്രമാണ് ഡ്യൂട്ടിയിലുള്ളത്. ഒൗട്ട്പേഷ്യന്‍റ് വിഭാഗത്തിലത്തെുന്നവര്‍ക്ക് പോലും ചികിത്സ ലഭ്യമാകുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.