നെടുങ്കണ്ടം: ടൗണും പരിസരവും നായ്ക്കള്‍ കൈയടക്കി. ഇടവഴികളിലൂടെ അലയുന്ന ഇവ കാല്‍നടക്കാര്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും ഭീഷണിയായി. നെടുങ്കണ്ടം താലൂക്ക് ഓഫിസ് റോഡ്, ആശുപത്രി പരിസരം, സിവില്‍ സ്റ്റേഷന്‍, ബ്ളോക് പഞ്ചായത്ത് ഓഫിസ്, കരുണാ ആശുപത്രി റോഡ് എന്നിവിടങ്ങള്‍ നായ്ക്കളുടെ വിഹാര കേന്ദ്രങ്ങളാണ്. വ്യാഴാഴ്ച താലൂക്ക് ആശുപത്രി പരിസരത്ത് രണ്ടുപേര്‍ക്ക് നായ്ക്കളുടെ കടിയേറ്റു. താലൂക്ക് ആശുപത്രിയിലേക്ക് ഭാര്യയുമായി എത്തിയ താന്നിമൂട് കുന്നേല്‍ ശിവരാമന്‍, മുണ്ടിയെരുമ സ്വദേശി സജി എന്നിവര്‍ക്കാണ് കടിയേറ്റത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഈ ഭാഗത്ത് തന്നെ ഏഴുപേരെ നായ്ക്കള്‍ കടിച്ചിരുന്നു. താലൂക്ക് ആശുപത്രിയില്‍ പേ വിഷബാധക്കുള്ള മരുന്ന് സുലഭമല്ലാത്തതിനാല്‍ കോട്ടയം, തേനി മെഡിക്കല്‍ കോളജുകളെയാണ് ആശ്രയിക്കുന്നത്. ഇത് വന്‍ സാമ്പത്തിക ബാധ്യതയും വരുത്തുന്നു. നെടുങ്കണ്ടത്തെ സര്‍ക്കാര്‍ ഭൂമികള്‍ കാടുപിടിച്ച് കിടക്കുകയാണ്. നായ്ക്കകള്‍ പെറ്റുപെരുകുന്നത് ഇവിടെയാണ്. സ്കൂള്‍ വിദ്യാര്‍ഥികള്‍ അടക്കമുള്ളവരെ കടിക്കാന്‍ ശ്രമിക്കുന്നതും പതിവാണ്. നായ്ക്കള്‍ വട്ടം ചാടുന്നതു മൂലം നിരവധി ഇരുചക്ര വാഹനങ്ങളും അപകടത്തില്‍ പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.