തോട്ടം ഉടമകളുടെ നിലപാട് പ്രതിഷേധാര്‍ഹം –സി.ഐ.ടി.യു

ചെറുതോണി: തോട്ടം തൊഴിലാളികളുടെ മിനിമം കൂലി കൊടുക്കാന്‍ തയാറല്ളെന്ന തോട്ടം ഉടമകളുടെ നിലപാട് തികഞ്ഞ ധിക്കാരവും പ്രതിഷേധാര്‍ഹവുമാണെന്ന് കേരള ലേബര്‍ ഫെഡറേഷന്‍ -സി.ഐ.ടി.യു ജനറല്‍ സെക്രട്ടറി പി.എസ്. രാജന്‍ പറഞ്ഞു. സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 14 വരെ കേരളത്തിലെ തോട്ടം തൊഴിലാളികള്‍ ശമ്പളം നഷ്ടപ്പെടുത്തി നടത്തിയ പണിമുടക്കിനൊടുവിലാണ് ഒക്ടോബര്‍ 14ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കൂടിയ പി.എല്‍.സി യോഗത്തില്‍ കേരളത്തിലെ റബര്‍, ഏലം, തേയില, കാപ്പി തോട്ടങ്ങളിലെ തൊഴിലാളികളുടെ മിനിമം കൂലി പുതുക്കിനിശ്ചയിച്ച് തീരുമാനമായതാണ്. ഇത് നടപ്പാക്കില്ളെന്നാണ് ഇപ്പോള്‍ തോട്ടം ഉടമകള്‍ പറയുന്നത്. മുഖ്യമന്ത്രി പി.എല്‍.സി യോഗത്തില്‍ പ്രഖ്യാപിച്ച് എല്ലാവരും അംഗീകരിച്ച കൂലി തൊഴിലാളികള്‍ക്ക് വാങ്ങിക്കൊടുക്കാന്‍ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ട്. മിനിമം കൂലി മാത്രമാണ് പി.എല്‍.സിയില്‍ തീരുമാനിച്ചത്. ഇനിയും കൂലി കുടിശ്ശിക, ഡി.എ വര്‍ധന, ഓവര്‍ റേറ്റ് ഉള്‍പ്പെടെ മറ്റുകാര്യങ്ങള്‍ കൂടി തീരുമാനിച്ച് കരാര്‍ ഒപ്പിടണം. അതിനായി നവംബര്‍ 16ന് പി.എല്‍.സി യോഗം വിളിച്ചിരിക്കുകയാണ്. തലേദിവസം നിശ്ചയിച്ച കൂലി കൊടുക്കില്ളെന്ന് ഉടമകള്‍ നടത്തിയ പ്രഖ്യാപനം അംഗീകരിക്കാനാകില്ല. 16ന് തീരുമാനകുന്നില്ളെങ്കില്‍ തൊട്ടം തൊഴിലാളികള്‍ ശക്തമായ സമരവുമായി വീണ്ടും രംഗത്തിറങ്ങുമെന്നും ആദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.