മൂന്നാര്‍: സമരം തുടരുന്ന തലയാര്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ ദുരിതത്തില്‍. വുഡ്ബ്രിയാര്‍ ഗ്രൂപ്പിന്‍െറ കീഴിലുള്ള തലയാര്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ കഴിഞ്ഞ ഒക്ടോബര്‍ 22നാണ് ബോണസ് 20 ശതമാനമായി ഉയര്‍ത്തുക എന്ന ആവശ്യമുന്നയിച്ച് സമരമാരംഭിച്ചത്. എസ്റ്റേറ്റിലെ അഞ്ച് ഡിവിഷനുകളിലെ തൊഴിലാളികളും സമരത്തിലാണ്. കൊളുന്തെടുക്കാതെവന്നതോടെ ഫാക്ടറിയും ഓഫിസുമെല്ലാം പ്രവര്‍ത്തനരഹിതമായി. സമരം മൂന്നാഴ്ച പിന്നിട്ടതോടെ തൊഴിലാളികള്‍ ശമ്പളമില്ലാതെ ദുരിതത്തിലേക്ക് നീങ്ങുകയാണ്. ഇത്തവണത്തെ ദീപാവലിക്ക് ആഘോഷങ്ങളുമുണ്ടായില്ല. ഐക്യ ട്രേഡ് യൂനിയനുകളും തൊഴിലാളി സമരത്തിന് പിന്തുണ നല്‍കുന്നുണ്ട്. മൂന്നാര്‍ സമരം അവസാനിച്ച് തൊഴിലാളികള്‍ തോട്ടങ്ങളില്‍ പണിക്കിറങ്ങിയെങ്കിലും ബോണസ് വര്‍ധനയിന്മേല്‍ തീരുമാനമാകാതെവന്നതോടെ വീണ്ടും സമരത്തിലേക്കിറങ്ങുകയായിരുന്നു. ഇടക്ക് തൊടുപുഴ ലേബര്‍ കമീഷണറുടെ മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ നടന്നെങ്കിലും പരാജയപ്പെട്ടു. കഴിഞ്ഞ തിങ്കളാഴ്ച തൊഴിലാളികള്‍ ദേവികുളത്തത്തെി ആര്‍.ഡി.ഒ ഓഫിസ് ഉപരോധം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.