വനംകൊള്ള; സംരക്ഷണമില്ലാതെ തേക്കുമരങ്ങള്‍

ചെറുതോണി: കൈയേറ്റക്കാരില്‍നിന്ന് പിടിച്ചെടുത്ത പെരിഞ്ചാംകുട്ടി തേക്ക് പ്ളാന്‍േറഷന്‍ സംരക്ഷിക്കാനുള്ള നടപടികള്‍ നടപ്പായില്ല. 
202.54 ഹെക്ടര്‍ വിസ്തൃതിയുള്ള തേക്ക് പ്ളാന്‍േറഷന്‍െറ സംരക്ഷണ ചുമതല വനംവകുപ്പിന്‍െറ പെരിഞ്ചാംകുട്ടി സെക്ഷന്‍ ഓഫിസിനാണ്. ഒരു ഫോറസ്റ്ററും മൂന്ന് ഗാര്‍ഡുമാരും മാത്രമാണ് ഇവിടെ ഡ്യൂട്ടിക്കുള്ളത്. 
മുക്കുടം പെരിഞ്ചാംകുട്ടി ഫോറസ്റ്റ് ഓഫിസുകള്‍ ചേര്‍ത്ത് ഒരു സെക്ഷന്‍ ഓഫിസ് നിര്‍മിക്കണമെന്നാവശ്യപ്പെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സര്‍ക്കാറിന് നല്‍കിയ റിപ്പോര്‍ട്ട് മൂന്നുവര്‍ഷമായി മറുപടിയില്ലാതെ കിടക്കുകയാണ്. സെക്ഷന്‍ ഓഫിസ് നിര്‍മിച്ച് ഒരു ഡെപ്യൂട്ടി റെയ്ഞ്ചറെയും അതിനുകീഴില്‍ ആവശ്യത്തിന് ജീവനക്കാരെയും നിയമിച്ചാല്‍ തേക്ക് പ്ളാന്‍േറഷന്‍െറ സംരക്ഷണം ഉറപ്പാക്കാമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോള്‍ മുക്കുടം സെക്ഷന്‍െറ കീഴില്‍ വരുന്ന പൊന്മുടി തേക്ക് പ്ളാന്‍േറഷനും പുതിയ സെക്ഷന്‍ ഓഫിസിന്‍െറ പരിധിയിലാക്കാന്‍ കഴിയും. 
ഇപ്പോള്‍ ഡ്യൂട്ടി റെയ്ഞ്ചര്‍ക്ക് കൈയേറ്റം ഒഴിപ്പിക്കുന്നതിന് സര്‍ക്കാറിന്‍െറ പ്രത്യേക അനുമതി ആവശ്യമില്ല. 2009 ജനുവരിയില്‍ ചിന്നക്കനാലില്‍നിന്ന് എത്തിയ 18 ആദിവാസി കുടുംബങ്ങളെ കോടതി ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ കുടിയിറക്കിയിട്ടില്ല. ഇവര്‍ ഇപ്പോള്‍ തേക്ക് പ്ളാന്‍േറഷന്‍െറ വിവിധ ഭാഗങ്ങളില്‍ കുടില്‍കെട്ടി താമസിക്കുകയാണ്. 
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ കോടികളുടെ വനംകൊള്ളയാണ് ഇവിടെ നടന്നത്. 6340 തേക്ക് മരങ്ങള്‍ ഇവിടെനിന്ന് വനംകൊള്ളക്കാര്‍ കടത്തിക്കൊണ്ടുപോയി. 25 സെന്‍റിമീറ്റര്‍ വണ്ണമുള്ള മരങ്ങള്‍ മുതല്‍ കടത്തിക്കൊണ്ടുപോയതിന്‍െറ പട്ടികയിലുണ്ട്. 
വനംവകുപ്പിന്‍െറ കണക്കുപ്രകാരം 75 സെന്‍റിമീറ്ററിന് മുകളിലുള്ളത് വന്‍ മരങ്ങളാണ്. ഈ അളവിലുള്ള 3400 ലധികം മരങ്ങള്‍ വെട്ടിക്കടത്തിയതായി വനംവകുപ്പിന്‍െറ കണക്കില്‍ പറയുന്നു. 
2009ല്‍ ചിന്നക്കനാലില്‍നിന്ന് കാട്ടുമൃഗങ്ങളുടെ ആക്രമണം ഭയന്ന് കുടില്‍കെട്ടിയ കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഇവര്‍ക്ക് പ്രത്യേക ഭൂമി കണ്ടത്തെി കുടിയിരുത്താമെന്നുള്ള സര്‍ക്കാറിന്‍െറ വാഗ്ദാനം ഇതുവരെ നടപ്പായിട്ടില്ല. മരങ്ങള്‍ വെട്ടിക്കടത്തിയ സംഘങ്ങളിലെ 65 പേര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തിട്ടുണ്ട്. വളരെ ദുര്‍ബലമായ വകുപ്പുകള്‍ ചേര്‍ത്ത് എടുത്തിട്ടുള്ള കേസുകള്‍ ഇപ്പോഴും കോടതിയില്‍ വിചാരണക്കുപോലും എടുക്കാതെ കിടക്കുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.