കട്ടപ്പന: ജീവിതം കാട്ടിലെങ്കിലും പൗരബോധത്തില്‍ മാതൃകയാകുകയാണ് ഉപ്പുതറ പഞ്ചായത്തിലെ കണ്ണംപടിയിലെയും കോതപാറയിലെയും ആദിവാസികള്‍. ഉപ്പുതറ പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് കണ്ണംപടി, കോതപാറ എന്നിവിടങ്ങളിലാണ്. ഇടുക്കി വന്യജീവി സങ്കേതത്തില്‍ ബാഹ്യലോകത്തുനിന്ന് ഒറ്റപ്പെട്ട് സ്ഥിതിചെയ്യുന്ന കണ്ണംപടി ആദിവാസി കുടിയില്‍ 83.84 ശതമാനം പേരും കോതപാറയില്‍ 80.2 ശതമാനം പേരുമാണ് വോട്ട് രേഖപ്പെടുത്തിയത്.
മറ്റ് വാര്‍ഡുകളില്‍ ശരാശരി 74 ശതമാനം പേരും. 18 വാര്‍ഡുകളാണ് പഞ്ചായത്തിലുള്ളത്. കണ്ണംപടി മേഖലയിലെ ഒമ്പത് ആദിവാസി കുടികളില്‍ അഞ്ചില്‍നിന്നുള്ളവരാണ് ഇവിടെ വോട്ട് ചെയ്തത്. ഉള്‍വനത്തില്‍ സ്ഥിതിചെയ്യുന്ന മേമാരിയിലെ 84 കുടുംബങ്ങളുടെ വോട്ടും ഇവിടെയാണ്. ആനത്താരകളിലൂടെ അങ്ങോട്ടുമിങ്ങോട്ടുമായി 16 കിലോമീറ്റര്‍ നടന്നാണ് ഇവര്‍ വോട്ട് ചെയ്തത്. മുതുവാന്‍ സമുദായത്തില്‍പെട്ട ഇവിടുത്തെ ആദിവാസികള്‍ പുലര്‍ച്ചെതന്നെ വീട്ടില്‍നിന്ന് വോട്ട് ചെയ്യാന്‍ പോളിങ് ബൂത്തിലേക്ക് പുറപ്പെട്ടു. വോട്ടുചെയ്ത് രാത്രി വൈകി കുടിയിലത്തെിയവരും കുറവല്ല. കോതപാറ ബൂത്തില്‍ ആകെ 1206 വോട്ടുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ 969 വോട്ട് പോള്‍ ചെയ്തു. കത്തിതേപ്പന്‍, വാക്കത്തി തുടങ്ങി നാല് കുടികളില്‍നിന്നുള്ളവരാണ് ഇവിടെ വോട്ട് രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.