രാജമലയില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ രോഷം ഇത്തവണ വിദേശികള്‍ക്കെതിരെ

മൂന്നാര്‍: രാജമലയില്‍ മൂന്നാര്‍ വൈല്‍ഡ് ലൈഫിന്‍െറ കീഴിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി. ആസ്ട്രേലിയയിലെ മെല്‍ബണ്‍ സ്വദേശികളായ ഏദന്‍, താല്‍ എന്നിവരാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ മൂന്നാര്‍ പൊലീസില്‍ പരാതി നല്‍കിയത്. ആസ്ട്രേലിയയില്‍ വിദ്യാര്‍ഥികളായ ഇരുവരും കഴിഞ്ഞ മൂന്നുദിവസമായി മൂന്നാറിലുണ്ടായിരുന്നു. രാജമലയിലെ സന്ദര്‍ശന ടിക്കറ്റ് കൗണ്ടറിലാണ് പ്രശ്നം ഉണ്ടായത്. രണ്ടുപേര്‍ക്കും കൂടി സന്ദര്‍ശനഫീസായ 720 രൂപക്ക് 1000 രൂപയുടെ നോട്ട് നല്‍കി. എന്നാല്‍, 100 രൂപ കൂടി ചേര്‍ത്ത് ഈടാക്കി ബാക്കി 180 രൂപയാണ് നല്‍കിയത്. ഈ 100രൂപ കലണ്ടറിനുള്ള പണമാണെന്നും അത് നിര്‍ബന്ധമായും നല്‍കിയേ തീരൂവെന്നും ടിക്കറ്റ് കൗണ്ടറിലുള്ളവര്‍ വാശി പിടിച്ചു. തുടര്‍ന്ന് വിദേശികള്‍ ഉദ്യോഗസ്ഥരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും പണം കൊടുക്കാതെ മടക്കി അയക്കുകയും ചെയ്തത്. തുടര്‍ന്ന് തങ്ങളെ കൊണ്ടുവന്ന ഓട്ടോ ഡ്രൈവറുടെയടുത്ത് വിവരങ്ങള്‍ അറിയിക്കുകയും കൗണ്ടറിലത്തെുകയും ചെയ്തു. തുക നല്‍കാനാവില്ളെന്ന നിലപാട് ഫോറസറ്റ് ഉദ്യോഗസ്ഥര്‍ തുടര്‍ന്നപ്പോള്‍ സഞ്ചാരികള്‍ക്കെതിരെ അസഭ്യം ചൊരിയുകയും ചെയ്തു. ഇതോടെ മൂന്നാറിലേക്ക് മടങ്ങിയ വിദേശികള്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.