ബാഗ് തിരിച്ചുനല്‍കി ഓട്ടോ ഡ്രൈവര്‍ മാതൃകയായി

മൂന്നാര്‍: കളഞ്ഞുകിട്ടിയ സന്ദര്‍ശകരുടെ ബാഗ് തിരിച്ചുനല്‍കി ഓട്ടോ ഡ്രൈവര്‍ മാതൃകയായി. മൂന്നാര്‍ കണ്ണന്‍ ദേവന്‍ കമ്പനിയുടെ ടീ മ്യൂസിയത്തിന് സമീപത്തുവെച്ച് കളഞ്ഞുകിട്ടിയ സഞ്ചാരിയുടെ ബാഗ് തിരിച്ചുനല്‍കി മൂന്നാറിലെ ഓട്ടോ ഡ്രൈവര്‍ മാതൃകയായി. മൂന്നാര്‍ ടൗണില്‍ സര്‍വിസ് നടത്തുന്ന ഒറ്റപ്പാറ എസ്റ്റേറ്റില്‍ താമസിക്കുന്ന ആന്‍ഡ്രൂസാണ് മാതൃകയായത്. മീന്‍കൊണ്ടുപോകുന്നതിനായി നല്ലതണ്ണിയില്‍ പോയി മടങ്ങിവരവെ സ്കൂള്‍ കുട്ടികളുടെ കൈയിലകപ്പെട്ട ബാഗ് ശ്രദ്ധയില്‍പ്പെട്ടു. നോട്ടത്തില്‍ സഞ്ചാരികളുടെ ബാഗാണെന്ന് മനസ്സിലാക്കിയ ഡ്രൈവര്‍ കുട്ടികളുടെ പക്കല്‍നിന്ന് ബാഗ് കൈപ്പറ്റി മൂന്നാര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. ബാഗ് നഷ്ടപ്പെട്ട വിവരം പൊലീസിലറിയിക്കാന്‍ അതേസമയം വാരണാസി സ്വദേശി അപൂര്‍വ കപൂര്‍ സ്റ്റേഷനിലത്തെുകയും ചെയ്തു. തുര്‍ന്ന് മൂന്നാര്‍ ട്രാഫിക് എസ്.ഐ രാജുവിന്‍െറ സാന്നിധ്യത്തില്‍ ബാഗ് സഞ്ചാരിക്ക് കൈമാറി. യാത്ര രേഖകളും പണവും ആഭരണവും കാമറയും ബാഗിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.