ആനച്ചാല്‍: പള്ളിവാസല്‍, കുഞ്ചിത്തണ്ണി വില്ളേജുകളില്‍ ശുദ്ധജല വിതരണം നടത്തുന്നതിനായി നടപ്പാക്കിയ കുടിവെള്ള വിതരണ പദ്ധതിയുടെ ജലവിതരണം നിലച്ചിട്ട് നാലുമാസങ്ങള്‍ പിന്നിടുമ്പോഴും ജലവിതരണം പുന$സ്ഥാപിക്കാന്‍ നടപടിയില്ല. പള്ളിവാസല്‍, കുഞ്ചിത്തണ്ണി വില്ളേജുകളില്‍ കുടിവെള്ളമത്തെിക്കുന്നതിനായി ഏഴുവര്‍ഷങ്ങള്‍ക്ക് മുമ്പ് നടപ്പാക്കിയ കുടിവെള്ള പദ്ധതിയുടെ നിര്‍മാണത്തിലെ അപാകത മൂലം പള്ളിവാസല്‍, ചിത്തിരപുരം, തോക്കുപാറ ഭാഗങ്ങളില്‍ മാത്രമായി ജലവിതരണം ഒതുങ്ങിപ്പോയിരുന്നു. ഇപ്പോള്‍ ഉണ്ടായിരുന്ന ജലവിതരണവും ഇല്ലാതായി. ദേശീയപാത 49ല്‍ മൂന്നാറില്‍നിന്ന് റോഡ് വീതി കൂട്ടുന്നതിനായി കരിങ്കല്‍ പൊട്ടിച്ചപ്പോള്‍ വിതരണ പൈപ്പ് വ്യാപകമായി തകര്‍ന്നതാണ് കുടിവെള്ള വിതരണം തടസ്സപ്പെടാന്‍ കാരണമായത്. തകര്‍ന്ന പൈപ്പുകള്‍ ആര് പുന$സ്ഥാപിക്കണമെന്ന് ദേശീയപാത അധികാരികളുടെയും ജല അതോറിറ്റിയുടെയും തര്‍ക്കം നിലനില്‍ക്കുന്നു. ജലക്ഷാമം ഏറ്റവുമധികം രൂക്ഷമായിട്ടുള്ള പ്രദേശങ്ങളാണ് തോക്കുപാറ, ചിത്തിരപുരം പ്രദേശങ്ങള്‍. ഇപ്പോള്‍ പ്രദേശവാസികള്‍ ഹോസ് ഇട്ടാണ് ഇവിടെ ജലമത്തെിച്ച് ഉപയോഗിച്ചുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.