ബന്ധുക്കള്‍ തിരക്കിയത്തെി; കമിതാക്കള്‍ ആത്മഹത്യക്ക് ശ്രമിച്ചു

മൂന്നാര്‍: വിവാഹത്തിന് സമ്മതിക്കാത്തതിനാല്‍ വീട്ടില്‍നിന്ന് ഒളിച്ചോടിയത്തെിയ കമിതാക്കള്‍ മൂന്നാറിലെ സ്വകാര്യ റിസോര്‍ട്ടില്‍ ആത്ഹത്യക്ക് ശ്രമിച്ചു. എറണാകുളം ജില്ലക്കാരനായ 24 കാരനും പ്ളസ്ടു വിദ്യാര്‍ഥിനിയുമാണ് മൂന്നാര്‍ കോളനിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ശനിയാഴ്ച രാവിലെ ആത്മഹത്യക്ക് ശ്രമിച്ചത്. അഞ്ചുവര്‍ഷമായി പ്രണയത്തിലായിരുന്ന ഇവരുടെ വിവാഹത്തിന് ഇരുവീട്ടുകാരും എതിര്‍പ്പ് അറിയിച്ചതോടെ വീടുവിട്ടിറങ്ങിയ ഇവര്‍ വെള്ളിയാഴ്ച വൈകീട്ടോടെ മൂന്നാറിലത്തെി മുറിയെടുക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ ബന്ധുക്കള്‍ മകനെ അന്വേഷിച്ച് മൂന്നാറിലത്തെിയതോടെ ഇരുവരും മുറിയില്‍ മരുന്നുകഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഹോട്ടല്‍ ജീവനക്കാര്‍ ഇരുവരെയും മൂന്നാര്‍ ജനറല്‍ ആശുപത്രിയിലത്തെിച്ചു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ബന്ധുക്കള്‍ക്കൊപ്പം എറണാകുളം മെഡിക്കല്‍ കോളജിലേക്ക് പറഞ്ഞയച്ചു. ഇരുവരെയും കാണാനില്ളെന്ന് കാണിച്ച് മാതാപിതാക്കള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.