അടിമാലി: ക്രിസ്മസും പുതുവത്സരവും അടുത്തുവരുന്നതോടെ ജില്ലയിലുടനീളം മദ്യമൊഴുക്കാന്‍ നീക്കം. നാടന്‍ നിര്‍മിത വിദേശ മദ്യവും സ്പിരിറ്റും വ്യാജ കള്ളും ജില്ലയിലേക്ക് അനധികൃതമായി ഒഴുകുന്നുവെന്ന് സൂചന. ബാറുകള്‍ പൂട്ടുകയും ബിവറേജസ് കോര്‍പറേഷന്‍െറ അഞ്ച് ഒൗട്ട്ലെറ്റുകള്‍ അടയ്ക്കുകയും ചെയ്തത് മുതല്‍ തമിഴ്നാട്ടില്‍നിന്ന് ജില്ലയിലേക്ക് അനധികൃതമായി മദ്യം ഒഴുക്ക് കൂടിയിരുന്നു. ഇടക്ക് എപ്പോഴെങ്കിലും പേരിന് റെയ്ഡ് നടത്തുന്നത് ഒഴിച്ചാല്‍ ഈ മേഖലയില്‍ സ്വാധീനം ഉറപ്പിച്ചവര്‍ വലിയ ഭീഷണിയൊന്നുമില്ലാതെയാണ് കച്ചവടം തകൃതിയായി നടത്തിയിരുന്നത്. ബാറുകള്‍ പൂട്ടിയതോടെ കള്ളുഷാപ്പുകള്‍ കേന്ദ്രീകരിച്ച് ലഹരി കൂടിയ കള്ളാണ് വില്‍പന നടത്തിയിരുന്നത്. വീര്യം കൂടിയ കൃത്രിമ കള്ള് വില്‍പന ദേവികുളത്ത് മാത്രമല്ല, ജില്ലയിലെ എല്ലാ ഷാപ്പുകളും കേന്ദ്രീകരിച്ച് നടക്കുന്നുണ്ട്. തമിഴ്നാട്ടില്‍നിന്ന് ഊടുവഴികളിലൂടെ ഇടുക്കിയിലേക്ക് നാടന്‍ നിര്‍മിത വിദേശമദ്യം എത്തിക്കുന്ന നിരവധി സംഘങ്ങള്‍ സജീവമായി രംഗത്തുണ്ട്. ക്രിസ്മസ് പുതുവത്സര വിപണി ലാക്കാക്കി വ്യാജമദ്യം വന്‍തോതില്‍ മദ്യം സജ്ജീകരിച്ചതായും വിവരമുണ്ട്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മദ്യമൊഴുക്കിയ പലരും ക്രിസ്മസ്- പുതുവത്സര സീസണ്‍ ലക്ഷ്യമാക്കി രംഗത്തുണ്ട്. വിളവെടുപ്പ് സീസണ്‍ ആയതിനാല്‍ വില്‍പന വര്‍ധിച്ചതായി മദ്യലോബികള്‍ സമ്മതിക്കുന്നുണ്ട്. വ്യാജ മദ്യവും അനധികൃത വില്‍പനയും തടയാന്‍ എക്സൈസ് സ്പെഷല്‍ സ്ക്വാഡ് രൂപവത്കരിച്ചിട്ടുണ്ടെങ്കിലും യഥാര്‍ഥ പ്രതികളെ പിടികൂടാന്‍ കഴിയുന്നില്ല. മിക്കപ്പോഴും കാരിയര്‍മാരാണ് അറസ്റ്റിലാകുന്നത്. അതേപോലെ പിടികൂടുന്ന മദ്യവും വിറ്റഴിക്കുന്നതിന്‍െറ നൂറിലൊന്ന് പോലുമാകുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.