ഇരുട്ടില്‍ അലയുന്ന നഗരവും ചര്‍ച്ച മാത്രം നടത്തുന്ന അധികൃതരും

തൊടുപുഴ: തെരുവുവിളക്കുകള്‍ മാത്രം അജണ്ടയാക്കി ശനിയാഴ്ച ചേര്‍ന്ന പ്രത്യേക നഗരസഭാ യോഗത്തില്‍ കൗണ്‍സിലര്‍മാരുടെ പ്രതിഷേധങ്ങളും പരാതികളും നിറഞ്ഞു. പ്രതിപക്ഷത്തെ 21 കൗണ്‍സിലര്‍മാര്‍ ഒപ്പിട്ട് നല്‍കിയ നോട്ടീസ് പ്രകാരമാണ് യോഗം ചേര്‍ന്നത്. എന്നാല്‍, രണ്ട് മണിക്കൂര്‍ യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്തിട്ടും വ്യക്തമായ തീരുമാനത്തില്‍ എത്താന്‍ കഴിഞ്ഞില്ല. ക്രിസ്മസിന് മുമ്പ് എല്ലാ വാര്‍ഡിലും 50 ശതമാനം വിളക്കുകള്‍ പ്രകാശിപ്പിക്കുമെന്ന ചെയര്‍പേഴ്സണ്‍ സഫിയ ജബ്ബാറിന്‍െറ പ്രഖ്യാപനം മാത്രമാണ് ആശ്വാസമായത്. 2000 ട്യൂബ് ലൈറ്റ്, 1000 സി.എഫ്.എല്‍, 200 എല്‍.ഇ.ഡി.എന്നിങ്ങനെ വാങ്ങാന്‍ തീരുമാനമായി. എന്നാല്‍, ഇതിന് ഫണ്ട് എങ്ങിനെ കണ്ടത്തെുമെന്ന ചോദ്യമുയര്‍ന്നു. നിര്‍ദേശങ്ങള്‍ പലത് വന്നെങ്കിലും ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ പണം കണ്ടത്തെി പദ്ധതി നടപ്പാക്കണമെന്ന പ്രതിപക്ഷ നിര്‍ദേശം അംഗീകരിച്ചു. പദ്ധതി നടപ്പാക്കല്‍ അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് നീളുമെന്നാണ് സൂചന. വൈദ്യുതി ലാഭിക്കുന്നതിന് സോഡിയം വേപ്പര്‍ ബള്‍ബുകള്‍ ഘട്ടംഘട്ടമായി ഒഴിവാക്കാനും പകരം എല്‍.ഇ.ഡി ബള്‍ബുകള്‍ സ്ഥാപിക്കാനും കൗണ്‍സില്‍ യോഗം തീരുമാനമാനിച്ചു. നഗരസഭാ പാര്‍ക്കില്‍ പ്രവര്‍ത്തന രഹിതമായിരിക്കുന്ന സൈറണ്‍ നന്നാക്കാനും തീരുമാനിച്ചു. യോഗത്തില്‍ കക്ഷി ഭേദമന്യേ കൗണ്‍സിലര്‍മാര്‍ രോഷാകുലരായി. ഒരു വാര്‍ഡിലും പത്ത് ശതമാനം ലൈറ്റുകള്‍ പോലും തെളിയുന്നില്ളെന്ന് അവര്‍ ചൂണ്ടിക്കാട്ടി. നാലാം വാര്‍ഡില്‍ 165 വഴിവിളക്കുണ്ടെങ്കിലും നാലെണ്ണമാണ് പ്രകാശിക്കുന്നതെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ചൂണ്ടിക്കാട്ടി. ചില വനിതാ കൗണ്‍സിലര്‍മാര്‍ കത്താത്ത ബള്‍ബുകളുമായാണ് യോഗത്തിലത്തെിയത്. കരാറുകാരനെതിരെ വ്യാപക പരാതിയാണുയര്‍ന്നത്. തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണിക്കും മറ്റും കരാറുകാരനെ വിളിച്ചാല്‍ കിട്ടാറില്ളെന്ന് കൗണ്‍സിലര്‍മാര്‍ പറഞ്ഞു. കരാറുകാരനെ മാറ്റണമെന്നും ആവശ്യപ്പെട്ടു. ബി.ജെ.പി.കൗണ്‍സിലര്‍ ബാബു പരമേശ്വരനാണ് ചര്‍ച്ച തുടങ്ങിവച്ചത്. തെരുവുവിളക്കുകള്‍ പ്രകാശിക്കാത്തത് മൂലം തൊടുപുഴ നഗരവാസികളും നഗരത്തില്‍ എത്തുന്നവരും വലയുകയാണെന്ന് അദ്ദേഹം പറഞ്ഞു. മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡും മുനിസിപ്പല്‍ പാര്‍ക്കും അടക്കം ഇരുട്ടിലാണ്. സന്ധ്യ കഴിഞ്ഞാല്‍ ബസ് സ്റ്റാന്‍ഡ് കഞ്ചാവ്, ബ്ളേഡ്, പോക്കറ്റടി മാഫിയകളുടെ താവളമാണ്. ഇരുട്ടിയാല്‍ ഭയം മൂലം യാത്രക്കാര്‍ ഇവിടേക്കത്തൊറില്ല. വെളിച്ചമില്ലാത്തതിനാല്‍ മണക്കാട് മുല്ലക്കല്‍ കവലയില്‍ അപകടങ്ങള്‍ പതിവാകുന്നു. കോലാനി-വെങ്ങല്ലൂര്‍ ബൈപാസില്‍ അടിയന്തരമായി തെരുവുവിളക്കുകള്‍ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. മുനിസിപ്പല്‍ വാര്‍ഡുകളില്‍ ബള്‍ബുകള്‍ വിതരണം ചെയ്യുന്നതിനായി 4,90,000 രൂപയുടെ ക്വട്ടേഷന്‍ കഴിഞ്ഞ കൗണ്‍സില്‍ നല്‍കിയിരുന്നു. എന്നാല്‍, ഇത് ബന്ധപ്പെട്ട ഏജന്‍സി വിതരണം ചെയ്യുന്നില്ളെന്ന് സി.പി.എം കൗണ്‍സിലര്‍ ആര്‍. ഹരി ചൂണ്ടിക്കാട്ടി. ബള്‍ബുകളും മറ്റും ഓപണ്‍ മാര്‍ക്കറ്റില്‍നിന്ന് നേരിട്ട് വാങ്ങാന്‍ തീരുമാനിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മുനിസിപ്പാലിറ്റയില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നതില്‍ വന്‍ അഴിമതിയുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും രാജീവ് പുഷ്പാംഗദന്‍ പറഞ്ഞു. നിലവാരമില്ലാത്ത ബള്‍ബുകളും സാമഗ്രികളുമാണ് വഴിവിളക്കുകളില്‍ ഉപയോഗിക്കുന്നതെന്ന് കണ്ടത്തെിയിട്ടുണ്ട്. ബള്‍ബുകള്‍ക്ക് ആറുമാസം പോലും ആയുസ്സ് ലഭിക്കുന്നില്ല. വൈസ് ചെയര്‍മാന്‍ ടി.കെ. സുധാകരന്‍, മുന്‍ ചെയര്‍മാന്‍ എ.എം. ഹാരിദ്, പ്രഫ. ജെസി ആന്‍റണി തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.