ചപ്പാത്ത്: (ഇടുക്കി): മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ മുന്നറിയിപ്പില്ലാതെ തമിഴ്നാട് തുറന്നുവിട്ടത് സംസ്ഥാനത്തിന് മൊത്തം നാണക്കേടാണെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ വി. രതീശന്‍. ഉപ്പുതറ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വിളിച്ചുചേര്‍ത്ത അടിയന്തര യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷട്ടര്‍ തുറക്കുന്നതിന് 12 മണിക്കൂര്‍ മുമ്പെങ്കിലും മുന്നറിയിപ്പ് നല്‍കണമെന്ന് തമിഴ്നാടിന് നേരത്തേ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, തിങ്കളാഴ്ച രാത്രി തന്നെ ഷട്ടര്‍ തുറന്നത് ധിക്കാരപരമാണ്. തേനി കലക്ടറുമായി വിഷയം സംസാരിച്ചപ്പോഴും അറിയിപ്പ് നല്‍കും എന്നാണ് അറിയിച്ചത്. ഇതിനിടെയാണ് യോഗത്തിനത്തെിയവരില്‍ ഒരാള്‍ ഇടുക്കി കലക്ടര്‍ക്ക് ഇത് നാണക്കേടല്ളേ എന്ന ചോദ്യത്തിന് കലക്ടറുടെ മാത്രമല്ല, കേരളത്തിന് മൊത്തം നാണക്കേടാണെന്ന് കലക്ടര്‍ പ്രതികരിച്ചത്. ഷട്ടറുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ജനങ്ങളുടെ സുരക്ഷക്ക് ഒരു നടപടിയും ഉദ്യോഗസ്ഥര്‍ കൈക്കൊള്ളുന്നില്ളെന്ന് ജനപ്രതിനിധികള്‍ യോഗത്തില്‍ കുറ്റപ്പെടുത്തി. അടിയന്തര സാഹചര്യം പരിഗണിച്ച് ഫണ്ടുകളില്ളെന്ന പേരില്‍ സുരക്ഷാ ക്രമീകരണം ഒരുക്കുന്ന കാര്യത്തില്‍ വീഴ്ചയുണ്ടാകരുതെന്നും ഉണ്ടായാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും കലക്ടര്‍ യോഗത്തില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.