ഏലം വിലയിടിവ്: സംയുക്ത സമരസമിതി റോഡ് ഉപരോധിച്ചു

ഇടുക്കി: ഏലം വിലയിടിവിനെതിരെ സംയുക്ത സമര സമിതി നേതൃത്വത്തില്‍ വ്യാഴാഴ്ച വിവിധ കേന്ദ്രങ്ങളില്‍ റോഡ് ഉപരോധിച്ചു. കട്ടപ്പന, കാഞ്ചിയാര്‍, അടിമാലി, കല്ലാര്‍, മാങ്കുളം, രാജാക്കാട്, രാജകുമാരി, മുനിയറ, കമ്പളികണ്ടം, പൊട്ടന്‍കാട്, ബൈസന്‍വാലി, പൂപ്പാറ, ഉടുമ്പന്‍ചോല, ഒട്ടോത്തി, നെടുങ്കണ്ടം, പാമ്പാടുംപാറ, കമ്പംമെട്ട്, കുമളി, ഉപ്പുതറ, അണക്കര, മേരികുളം, കാമാക്ഷി എന്നിവിടങ്ങളിലാണ് സമരം നടന്നത്. ഏലം വിലയിടിവ് തടയുക, കിലോക്ക് 1000 രൂപ തറവില നിശ്ചയിക്കുക, വര്‍ധിപ്പിച്ച പ്ളാന്‍േറഷന്‍ ടാക്സ് പിന്‍വലിക്കുക, വര്‍ധിപ്പിച്ച നികുതി പിന്‍വലിക്കുക, വൈദ്യുതി സബ്സിഡി പുന$സ്ഥാപിക്കുക, ഏലം കൃഷിക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക, കൃഷിക്കാരെയും തൊഴിലാളികളെയും സംരക്ഷിക്കുക എന്നിവ ആവശ്യപ്പെട്ട് കര്‍ഷകസംഘം, സി.ഐ.ടി.യു, കര്‍ഷക തൊഴിലാളി യൂനിയന്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പ്രക്ഷോഭം. ഇടുക്കിവലയില്‍ നിന്ന് പ്രകടനമായത്തെിയ തൊഴിലാളികള്‍ സെന്‍ട്രല്‍ ജങ്ഷനില്‍ വഴി തടഞ്ഞു. സമരം സി.ഐ.ടി.യു ജില്ലാ പ്രസിഡന്‍റ് പി.എസ്. രാജന്‍ ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയ സെക്രട്ടറി വി.ആര്‍. സജി, എം.സി. ബിജു, പി.ബി. ഷാജി, കെ.പി. സുമോദ്, ടോമി ജോര്‍ജ്, പി.കെ. ഷാജി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.