മത്തായി കൊക്കയില്‍ ദേശീയ പാതയുടെ സംരക്ഷണ ഭിത്തി തകര്‍ന്നു

പീരുമേട്: ദേശീയപാത 183ല്‍ മത്തായിക്കൊക്ക പാലത്തിന് സമീപം റോഡിന്‍െറ സംരക്ഷണ ഭിത്തി തകര്‍ന്നു. 200 അടി താഴ്ചയിലുള്ള കൊക്കക്ക് സമീപം ഭിത്തി തകര്‍ന്നത് അപകട ഭീഷണി സൃഷ്ടിക്കുന്നു. ഒരു വാഹനത്തിന് കടന്നുപോകാന്‍ മാത്രം വിതിയുള്ള പാലത്തിന് സമീപമാണ് കല്‍ക്കെട്ട് തകര്‍ന്നത്. റോഡില്‍ വെള്ളം കെട്ടിനല്‍ക്കുന്നതും ഭാരമുള്ള വാഹനങ്ങള്‍ റോഡ് വശം ചേര്‍ന്ന് പോകുന്നതും കല്‍ക്കെട്ട് തകരാന്‍ കാരണമാകും ടോറസ് ലോറികളും ടെയ്ലറുകള്‍ ഉള്‍പ്പെടെയുള്ള അധിക ഭാരം കയറ്റുന്ന ലോറികള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ ദിവസേന ഇതുവഴി കടന്നുപോകുന്നു. ശബരിമല തീര്‍ഥാടനകാലത്ത് ഇതര സംസ്ഥാനത്തുനിന്ന് എത്തുന്ന നൂറുകണക്കിന് വാഹനങ്ങളും കടന്നുപോകുന്നു. 2013ല്‍ ദേശീയ പാത സന്ദര്‍ശിച്ച ജസ്റ്റിസ് ചന്ദ്രശേഖര മേനോന്‍ കമ്മിറ്റിയും പാലം വീതികുട്ടി പുനര്‍നിര്‍മിക്കാന്‍ ശിപാര്‍ശ ചെയ്തിരുന്നു. മോട്ടോര്‍ വാഹന ദേശീയപാത അധികൃതര്‍ക്ക് നല്‍കിയ നിര്‍ദേശവും നടപ്പായില്ല. രാജഭരണ കാലത്ത് റാണി സേതുലക്ഷ്മീ ഭായി നിര്‍മിച്ച കെ.കെ റോഡിലെ പഴയ സംരക്ഷണ ഭിത്തിയാണ് തകര്‍ന്നത്. പത്ത് അടിയോളം നീളത്തില്‍ കല്‍ക്കെട്ട് തകര്‍ന്നതില്‍നിന്ന് വാഹനങ്ങള്‍ പോകുമ്പോള്‍ കല്ലുകള്‍ അടര്‍ന്നും വീഴുന്നു. സംരക്ഷണ ഭിത്തി തകര്‍ന്നത് അപകട ഭീഷണി ഉയര്‍ത്തുന്നതായി കാണിച്ച് പീരുമേട് സി.ഐ പി.വി. മനോജ്കുമാര്‍ ദേശീയപാത അധികൃതരെ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.