തൊടുപുഴ: സ്കൂളുകള്‍ കേന്ദ്രീകരിച്ച് ലഹരി മരുന്നുകളുടെ വില്‍പന വ്യാപകമാകുമ്പോഴും കുട്ടികള്‍ക്കായി സര്‍ക്കാര്‍ തലത്തില്‍ ആവിഷ്കരിച്ച പല പദ്ധതികളും ജില്ലയില്‍ പ്രയോജനം ചെയ്യുന്നില്ല. സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ഭാഗമായി സാമൂഹിക നീതി വകുപ്പിന്‍െറ നേതൃത്വത്തില്‍ ബഹുജന പങ്കാളിത്തത്തോടെ നടപ്പാക്കുന്ന നവീകരിച്ച ഒൗവര്‍ റെസ്പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍െറ (ഒ.ആര്‍.സി) ജില്ലാതല ഉദ്ഘാടനത്തില്‍ പോലും ഇതുവരെ ഇടുക്കിയില്‍ നടപ്പാക്കിയിട്ടില്ല. ജില്ലയില്‍ അഞ്ച് സ്കൂളുകളില്‍ പദ്ധതിക്ക് ഒരുമാസം മുമ്പ് തുടക്കം കുറിച്ചെങ്കിലും ഒൗപചാരികമായ ഉദ്ഘാടനം നടന്നില്ല. സംസ്ഥാനത്ത് മിക്ക ജില്ലകളും പദ്ധതി വിജയകരമായി നടപ്പാക്കി കഴിഞ്ഞിട്ടുണ്ട്. വിദ്യാര്‍ഥികളുടെ വഴിതെറ്റാനുള്ള സാഹചര്യം തടയുകയും ക്രിയാത്മകമായ കഴിവുകള്‍ പരിപോഷിപ്പിക്കുകയും പ്രത്യേക പരിചരണം ആവശ്യമായവര്‍ക്ക് അതിനുള്ള സാഹചര്യം ഒരുക്കി കുട്ടികളുടെ വളര്‍ച്ചയും വികാസവും ഉറപ്പുവരുത്തുകയാണ് ഒ.ആര്‍.സിയുടെ ലക്ഷ്യം. ജില്ലാ ഭരണകൂടത്തിന്‍െറയും ശിശുസംരക്ഷണ യൂനിറ്റിന്‍െറയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സാമൂഹിക സംഘടനകളകുടെ സഹകരണത്തോടൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പൊലീസ്, സാമൂഹികനീതി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകള്‍, സ്കൂള്‍ പി.ടി.എ അംഗങ്ങള്‍, സ്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ് എന്നിവയുടെ പിന്തുണയും പദ്ധതിക്കുണ്ട്. എന്നാല്‍, പദ്ധതിയുടെ പ്രാരംഭ നടപടി പോലും ജില്ലയില്‍ പൂര്‍ത്തീകരിക്കാനായിട്ടില്ല. കുട്ടികളുടെ പ്രശ്നങ്ങളും മറ്റും കണ്ടത്തെി ഇവ പരിഹരിക്കുന്നതിന് സ്കൂളുകള്‍ കേന്ദ്രീകരിച്ച് ജാഗ്രതാ സമിതികള്‍ രൂപവത്കരിച്ചെങ്കിലും ഇവയുടെ പ്രവര്‍ത്തനങ്ങള്‍ പലതും ചടങ്ങുകളായി മാറിയിരിക്കുകയാണ്. അടുത്തിടെ ഹൈറേഞ്ച് മേഖലയിലെ ഒരു സ്കൂളില്‍ മദ്യപിച്ച രണ്ട് സ്കൂള്‍ വിദ്യാര്‍ഥികളെ പുറത്താക്കിയിരുന്നു. ഇവര്‍ ഇപ്പോള്‍ പഠനം തന്നെ ഉപേക്ഷിച്ചതായി അധ്യാപകര്‍ ചൂണ്ടിക്കാട്ടി. മിഠായികള്‍, പായ്ക്കറ്റ് ജാമുകള്‍ തുടങ്ങിയവയിലും ലഹരിചേര്‍ത്ത് വിദ്യാര്‍ഥികള്‍ക്കിടയില്‍ വന്‍തോതില്‍ വില്‍പന നടത്തുന്ന സംഘങ്ങള്‍ ഉണ്ട്. സ്കൂളുകള്‍ക്ക് സമീപത്തുനിന്ന് നിരവധിപേരെ കഞ്ചാവുമായി പിടികൂടിയ സംഭവങ്ങളും ജില്ലയില്‍ പലതവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പിടിയിലായവര്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് നല്‍കാനാണ് എത്തിയതെന്നും പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ലഹരി വസ്തുക്കള്‍ കലര്‍ന്ന സാധനങ്ങളുടെ വില്‍പന സ്കൂള്‍ പരിസരങ്ങളില്‍ ധാരാളമായുണ്ടെങ്കിലും നടപടി എടുക്കുന്ന കാര്യത്തില്‍ അധികൃതര്‍ നിസ്സംഗത പുലര്‍ത്തുകയാണ്. വിലക്കുറവും മധുരവും ഉള്ളതിനാല്‍ വിദ്യാര്‍ഥികളെ കൂട്ടമായി ഇവ ആകര്‍ഷിക്കും. ഭക്ഷ്യ ഉല്‍പന്നങ്ങള്‍ വിപണിയിലത്തെിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട നടപടി സ്വീകരിക്കാതെയാണ് ഇവ വിറ്റഴിക്കുന്നത്. ഇതുസംബന്ധിച്ച പരിശോധനകളില്‍ ഭക്ഷ്യസുരക്ഷാ വിഭാഗവും വീഴ്ച വരുത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.