തൊടുപുഴ: മണ്ഡലകാലം ആരംഭിച്ചതോടെ ജില്ലയില്‍ പുല്ലുമേട് വഴി സന്നിധാനത്ത് എത്തി ദര്‍ശനം നടത്തുന്ന ശബരിമല തീര്‍ഥാടകരെ സഹായിക്കാന്‍ വനം വകുപ്പ് നേതൃത്വത്തില്‍ വിപുലമായ സൗകര്യം ഏര്‍പ്പെടുത്തി. കുമളിയില്‍നിന്ന് വണ്ടിപ്പെരിയാര്‍ വഴി പുല്ലുമേട്ടിലത്തെി അവിടെ നിന്ന് കാനനപാത വഴി കാല്‍നടയായാണ് അയ്യപ്പഭക്തര്‍ സന്നിധാനത്തിലേക്കത്തെുന്നത്. പെരിയാര്‍ ടൈഗര്‍ റിസര്‍വിന്‍െറ ഭാഗമായ സത്രം, സീതക്കുളം, സീറോ പോയന്‍റ്, ഉപ്പുപാറ, താവളം എന്നിവിടങ്ങളില്‍ അയ്യപ്പഭക്തരെ സഹായിക്കാനായി സ്ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. അയ്യപ്പഭക്തരുടെ വിശപ്പും ദാഹവും അകറ്റാന്‍ കാനനപാതയില്‍ ലഘുഭക്ഷണശാല ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം വനം വകുപ്പിന്‍െറ കുപ്പിവെള്ളമായ ശബരീജലവും ലഭ്യമാക്കുന്നുണ്ട്. വന്യജീവികളുടെ ആവാസവ്യവസ്ഥക്ക് ദോഷം തട്ടാതിരിക്കാന്‍ കാനന പാതയില്‍ വിവിധ ഇടങ്ങളിലായി മാലിന്യം തള്ളുന്നതിന് പ്രത്യേക ബിന്നുകള്‍ സ്ഥാപിച്ചിട്ടുണ്ട്. രാവിലെ ആറു മുതല്‍ ഉച്ചക്ക് രണ്ടുവരെയാണ് കാനനപാതയിലൂടെ സന്നിധാനത്തേക്കും അവിടെ നിന്ന് തിരിച്ചും ഭക്തര്‍ക്ക് പ്രവേശമുള്ളൂ. വഴിതെറ്റാതിരിക്കാന്‍ പാറകളിലും മറ്റുമായി സൈന്‍ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍നിന്ന് തീര്‍ഥാടകരെ സംരക്ഷിക്കാനായി എലിഫന്‍റ് സ്ക്വാഡിനെയും റാപിഡ് റെസ്പോണ്‍സ് ടീമിനെയും നിയോഗിച്ചിട്ടുണ്ട്. കാനനപാതയില്‍ അയ്യപ്പന്മാരെ സഹായിക്കാനായി എത്തിയിരിക്കുന്ന വിവിധ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കായി വനം വകുപ്പ് നേതൃത്വത്തില്‍ പുല്ലുമേട് കേന്ദ്രീകരിച്ച് ക്യാമ്പിങ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അയ്യപ്പന്മാര്‍ കൊണ്ടുവരുന്ന പ്ളാസ്റ്റിക് വസ്തുക്കളും കാരിബാഗുകളും ശേഖരിച്ച് പകരം പ്രകൃതി സൗഹൃദ ബാഗുകള്‍ നല്‍കും. സത്രം കേന്ദ്രീകരിച്ച് വൈദ്യ സഹായം നല്‍കുന്നതിന് പുറമെ പ്രഥമശുശ്രൂഷ കിറ്റുകളും വിതരണം ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.