വണ്ടിപ്പെരിയാര്‍: അനധികൃത ഹോം സ്റ്റേകളും ഹോസ്റ്റലുകളും വ്യാപകമാകുമ്പോഴും അധികൃതര്‍ നടപടിയെടുക്കുന്നില്ല. വാളാടി, 62ാം മൈല്‍, 63ാം മൈല്‍, നെല്ലിമല തുടങ്ങിയ പ്രദേശങ്ങളിലാണ് അനധികൃത ഹോം സ്റ്റേകളും ഹോസ്റ്റലുകളും പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്ത് ലൈസന്‍സും ടൂറിസം വകുപ്പില്‍നിന്ന് വാങ്ങേണ്ട അനുമതി രേഖകളും ഇല്ല. വാടകക്ക് വീട് നല്‍കുന്ന മാനദണ്ഡത്തിലാണ് ഇവയുടെ പ്രവര്‍ത്തനം. വണ്ടിപ്പെരിയാറിലെ പോളിടെക്നിക്കില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് താമസസൗകര്യം ഒരുക്കുന്നതിന്‍െറ മറവിലും അനധികൃത കെട്ടിടങ്ങളുണ്ട്. പോളിടെക്നിക്കില്‍ ആണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യമില്ല. ദൂരെ സ്ഥലങ്ങളില്‍നിന്ന് ഇവിടെ പഠിക്കാനത്തെുന്ന കുട്ടികള്‍ താമസിക്കുന്നത് കോളജിന് സമീപത്തെ വാടകക്കെട്ടിടങ്ങളിലാണ്. ഇത് മുന്നില്‍ ക്കണ്ടാണ് അനധികൃതമായി ഹോസ്റ്റലും ഹോം സ്റ്റേകളും പ്രവര്‍ത്തിക്കുന്നത്. ചെറിയ മുറിക്കുള്ളില്‍ പത്തു മുതല്‍ 20 വരെ കുട്ടികളെയാണ് താമസിപ്പിക്കുന്നത്. ഇവരില്‍നിന്ന് മാസം 3000 മുതല്‍ 4000 രൂപ വരെ വാടക വാങ്ങി ഭക്ഷണവും പാകംചെയ്ത് നല്‍കുന്നുണ്ട്. പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ഉണ്ടെങ്കിലും ചിലര്‍ പേയിങ് ഗസ്റ്റായും താമസിക്കുന്നുണ്ട്. ഇവര്‍ക്ക് താമസസൗകര്യം ഒരുക്കുന്നതും അനധികൃത ഹോസ്റ്റല്‍ നടത്തിപ്പുകാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.