മറയൂര്‍: രോഗങ്ങളാല്‍ നശിക്കുന്ന മറയൂരിലെ കമുക് തോട്ടങ്ങളില്‍ ഗവേഷണസംഘം പരിശോധന നടത്തി. കേരള കാര്‍ഷിക സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് രോഗബാധ കൂടുതല്‍ കണ്ടുവരുന്ന ആനക്കാല്‍പെട്ടി, ചിന്നവര, ചാനല്‍മേട് എന്നിവിടങ്ങളിലെ കമുക് തോട്ടങ്ങള്‍ പരിശോധിച്ചത്. മറയൂര്‍, കാന്തല്ലൂര്‍ മേഖലയിലെ കമുക്-തെങ്ങിന്‍ തോട്ടങ്ങളില്‍ രോഗബാധ കണ്ടുതുടങ്ങിയിട്ട് ഒന്നരവര്‍ഷമായി. ആയിരക്കണക്കിന് തെങ്ങും കമുകും ഈ കാലയളവില്‍ കര്‍ഷകര്‍ വെട്ടിക്കളഞ്ഞു. മറ്റു വൃക്ഷങ്ങളിലേക്കും ബാധിക്കാതിരിക്കാനാണ് രോഗം ബാധിച്ചവ വെട്ടിക്കളഞ്ഞത്. കാര്‍ഷിക സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ വിദഗ്ധ പരിശോധനയില്‍ പൈറ്റോപ്ളാസ്മ എന്ന ബാക്ടീരിയ ബാധയാണ് ഇതെന്ന് സ്ഥിരീകരിച്ചു. രണ്ടുവര്‍ഷം മുമ്പ് ആനക്കാല്‍പെട്ടിയിലെ ഫാത്തിമ എസ്റ്റേറ്റിലെ ചില തെങ്ങുകള്‍ക്കാണ് രോഗം ഉണ്ടായത്. തെങ്ങിന്‍െറയും കമുകിന്‍െറയും ഓലകള്‍ ആദ്യം മഞ്ഞനിറം ബാധിക്കുകയും ഒരുമാസത്തിനകം ഇവയുടെ മുകള്‍ഭാഗം ഉണങ്ങി താഴെ വീഴുകയുമാണ് രോഗലക്ഷണം. കര്‍ഷകര്‍ നിരവധി തവണ കൃഷിവകുപ്പില്‍ പരാതി നല്‍കിയെങ്കിലും രോഗം കണ്ടത്തൊനോ സ്ഥിരീകരിക്കാനോ കഴിയാത്തതിനത്തെുടര്‍ന്നാണ് സഹായം അഭ്യര്‍ഥിച്ച് കാര്‍ഷിക സര്‍വകലാശാലയിലേക്ക് കര്‍ഷകര്‍ കത്തയച്ചത്. തുടര്‍ന്നാണ് ശാസ്ത്രജ്ഞരായ ജിം തോമസ്, എ.ബി. മാത്യു, ഡി.പി. സുരേഷ് കുമാര്‍, ഗോവിന്ദരാജു, സി.ആര്‍. ഏഞ്ചല്‍, എസ്. മണികണ്ഠന്‍ എന്നിവരും കാന്തല്ലൂര്‍ കൃഷി ഓഫിസര്‍ കെ. മുരുകനും എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.