കഞ്ചാവുമായി രണ്ട് വിദ്യാര്‍ഥികള്‍ പിടിയില്‍

നെടുങ്കണ്ടം: ബോഡിമെട്ട് എക്സൈസ് ചെക്പോസ്റ്റില്‍ വാഹന പരിശോധനക്കിടെ കഞ്ചാവുമായി രണ്ട് വിദ്യാര്‍ഥികളെ പിടികൂടി. എറണാകുളം വൈറ്റില മുക്കുടുതൊണ്ടിയില്‍ ബാബു (20), തിട്ടയില്‍ രോഹിത് (19) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍നിന്ന് 280 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഓണാഘോഷത്തിന് സുഹൃത്തുക്കള്‍ക്കൊപ്പം മൂന്നാറില്‍ എത്തിയ ഇവര്‍ കഞ്ചാവ് വാങ്ങാന്‍ തമിഴ്നാട്ടിലെ ബോഡിയില്‍ എത്തുകയായിരുന്നു. ഇവിടെനിന്ന് വാങ്ങിയ കഞ്ചാവ് റെയിന്‍കോട്ടില്‍ ഒളിപ്പിച്ച് ബൈക്കില്‍ കടത്തുന്നതിനിടെയാണ് പിടിയിലായത്. ഇവര്‍ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്ന പ്രതികള്‍ സ്വന്തം ഉപയോഗത്തിനാണ് വാങ്ങിയതെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. ബോഡിമെട്ട് ചെക്പോസ്റ്റിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ തോമസ് ജോസഫിന്‍െറ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പ്രിവന്‍റീവ് ഓഫിസര്‍ എം.സി. അനില്‍, ഇന്‍റലിജന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ പ്രിവന്‍റിവ് ഓഫിസര്‍ എം.വി. പ്രമോദ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ എഫ്. ഷൈന്‍, ജി. ഷിജിന്‍, പി. ജോണ്‍സണ്‍ പി.എസ്. അന്‍ഷാജ് എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.