ആലപ്പുഴ: കാപ്പ നിയമപ്രകാരം പുന്നപ്ര ഗലീലിയ കടപ്പുറത്ത് തൈപ്പറമ്പില്‍ പത്രോസ് ജോണിനെ പൊലീസ് അറസ്റ്റ് ചെയ്തു. പറവൂര്‍ ജങ്ഷനില്‍ ഇറച്ചിക്കട നടത്തിയിരുന്ന ആലപ്പുഴ മുല്ലാത്തുവളപ്പ് വാർഡ് തൈവേലിക്കകം നജീബിനെ ആക്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. പുന്നപ്രയിലെ നിരവധി അടിപിടി കേസുകളിലും കഞ്ചാവ് കേസിലും പ്രധാന കണ്ണിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.നൂറനാട് പൊലീസ് സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ നൂറനാട് ചുനക്കര വില്ലേജിൽ കരിമുളയ്ക്കൽ മുറിയിൽ കാഞ്ഞിരവിളയിൽ സ്വാമിദാസനെ (45) കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു. വധശ്രമക്കേസിലും 2010ൽ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലും 2015ൽ വാഹന പരിശോധന നടത്തിക്കൊണ്ടിരുന്ന മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലും പ്രതിയാണ് സ്വാമിദാസൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.