വടുതല: ജി.പി.എസ് സംവിധാനം നടപ്പാക്കാൻ വൈകിയതോടെ സംസ്ഥാനത്തെ അക്ഷയകേന്ദ്രങ്ങൾ വഴിയുള്ള ആധാർ സേവനങ്ങൾ നിലച്ചു. യു.ഐ.ഡി.എ.ഐ നിർദേശം പ്രകാരമാണ് പുതിയ മാറ്റങ്ങൾ നടപ്പാക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് രണ്ടുമാസം മുമ്പ് ജില്ല അക്ഷയ ഓഫിസുകൾക്ക് കൈമാറിയിരുന്നു. എന്നാൽ, ഇത് നടപ്പാക്കുന്നതിൽ ഇവർ വീഴ്ചവരുത്തിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ആധാർ സോഫ്റ്റ് വെയർ പുതുക്കി ജി.പി.എസ് സംവിധാനം നടപ്പാക്കണമെന്ന നിർദേശമാണ് യു.ഐ.ഡി.ഐ.എ ബന്ധപ്പെട്ട പ്രോജക്ട് നൽകിയത്. എന്നാൽ, ഒരു ജില്ലയിലും ഇത് നടപ്പായിട്ടില്ല. ഇതോടെ ആധാർ രജിസ്ട്രേഷൻ പൂർണമായും നിലച്ചിരിക്കുകയാണ്. ജി.പി.എസ് ഉണ്ടെങ്കിൽ മാത്രമേ ഇപ്പോൾ ആധാർ സോഫ്റ്റ് വെയർ പ്രവർത്തിക്കൂ. അക്ഷയ കേന്ദ്രങ്ങൾ പലതവണ ജില്ല ഓഫിസുമായി ബന്ധപ്പെെട്ടങ്കിലും ജി.പി.എസ് സംവിധാനം നടപ്പാക്കാൻ തയാറായില്ലെന്ന് പറയുന്നു. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ വിഷയത്തിൽ യു.ഐ.ഡി.എ.ഐ ഇടപെടുകയും ജില്ല ഓഫിസുകളിൽനിന്ന് എത്രയുംവേഗം ജി.പി.എസ് സംവിധാനം നടപ്പാക്കാൻ കർശന നിർദേശം നൽകുകയും ചെയ്തു. ആധാർ സേവനങ്ങൾ നിലച്ച തറിയാതെ ദിനംപ്രതി ധാരാളംപേർ അക്ഷയകേന്ദ്രങ്ങളിൽ എത്തി നിരാശേയാടെ മടങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.