ഹരിപ്പാട്: കെ.എസ്.ആർ.ടി.സി ഹരിപ്പാട് സ്റ്റേഷനിലെ സർവിസുകൾ വെട്ടിക്കുറക്കുന്നു. ഇതുമൂലം യാത്രക്കാർ വലയുന്നു. ഡ്രൈവർമാരുടെ കുറവ് കാരണമാണ് സർവിസുകൾ കുറക്കുന്നതെന്നാണ് ബന്ധപ്പെട്ട അധികൃതരുടെ വിശദീകരണം. 112 ൈഡ്രവർമാർ ആവശ്യമുള്ള ഡിപ്പോയിൽ നൂറിൽതാഴെ മാത്രമാണ് ഉള്ളത്. ഇതിനിടെ നാലുപേർ സർവിസിൽനിന്ന് പിരിഞ്ഞു. ജീവനക്കാർ അവധിയെടുക്കുന്നതും സ്ഥലംമാറ്റവും മറ്റുകാരണങ്ങളാണ്. നിലവിലെ 41സർവിസുകളിൽ പലതും ദിേനന മുടങ്ങും. തീരപ്രദേശമായ ആറാട്ടുപുഴ വലിയഴീക്കൽ വഴി വണ്ടാനം മെഡിക്കൽ കോളജ് സർവിസ് തീരപ്രദേശവാസികൾക്കും അനുബന്ധ യാത്രക്കാർക്കും വളരെ പ്രയോജനപ്പെടുന്നതാണ്. രോഗികൾക്കാണ് കൂടുതൽ ഗുണകരം. ഈ സർവിസ് ഇപ്പോൾ നിലച്ചിരിക്കുകയാണ്. കിഴക്കൻ മേഖലയിലേക്കുള്ള പത്തനംതിട്ട ചെയിൻ സർവിസും പല ദിവസവും മുടങ്ങുന്ന സ്ഥിതിയാണ്. കൂടുതൽ ഡ്രൈവർമാരെയും കണ്ടക്ടർമാരെയും നിയമിച്ചാൽ സ്റ്റേഷനിലെ സർവിസ് പ്രശ്നം മൂലമുള്ള യാത്രക്ലേശത്തിന് പരിഹാരമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.