കായംകുളം: ഉറങ്ങിക്കിടന്ന കുഞ്ഞിെൻറ നാലര പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി. ദേശത്തിനകം കുമ്പളത്ത് പ്രസന്നകുമാറിെൻറ വീട്ടിലാണ് സംഭവം. ഞായറാഴ്ച പുലർച്ചെയാണ് മാതാവിനൊപ്പം ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിെൻറ കാൽവളയും അരഞ്ഞാണവും കവർന്നത്. ജനൽ പാളി തുറന്നതിനുശേഷം കതകിെൻറ കുറ്റി മാറ്റിയാണ് അകത്തുകടന്നത്. പുലർച്ച കതക് തുറന്നുകിടക്കുന്നത് കണ്ട് നടത്തിയ പരിശോധനയിലാണ് മോഷണം തിരിച്ചറിഞ്ഞത്. കായംകുളം പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.