അ​രൂ​ർ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​നേ​തൃ​ത്വം ര​ണ്ടു​ത​ട്ടി​ൽ

അരൂർ: അരൂർ പഞ്ചായത്ത് ഭരണത്തിന് േനതൃത്വം നൽകുന്ന സി.പി.എം അംഗങ്ങൾ യോജിപ്പില്ലാതെ പ്രവർത്തിക്കുന്നെന്നും ഭരണനേതൃത്വം രണ്ട് തട്ടിലാണെന്നും ആക്ഷേപം. ഇതോടെ ഭരണമരവിപ്പെന്ന ആരോപണം കൂടുതൽ ശക്തമായി. സി.പി.ഐ അംഗങ്ങൾ സി.പി.എമ്മിെൻറ ഒരു ഗ്രൂപ്പിനൊപ്പം നിൽക്കുകയാണെന്നും ആക്ഷേപമുണ്ട്. പ്രസിഡൻറും കൂട്ടരും പഞ്ചായത്ത് സെക്രട്ടറിക്കെതിരാകുമ്പോൾ മറുകൂട്ടർ സെക്രട്ടറിക്ക് അനുകൂലമാകും. പഞ്ചായത്ത് കുളം നികത്തി പൊലീസ് സ്റ്റേഷൻ നിർമിക്കാൻ ഒരുകൂട്ടർ അനുകൂല നിലപാടെടുക്കുമ്പോൾ മറുകൂട്ടർ എതിർക്കും. ഇങ്ങനെ പോകുന്നു തർക്കവും യോജിപ്പില്ലായ്മയും. ഇരു മുന്നണികളും ഒപ്പത്തിനൊപ്പമെത്തിയപ്പോൾ നറുക്കുവീണ് സി.പി.എമ്മിന് ലഭിച്ചതാണ് പഞ്ചായത്ത് ഭരണം. അപൂർവമായി മാത്രമെ ഇടതുഭരണം അരൂരിൽ ഉണ്ടായിട്ടുള്ളൂ. വീണുകിട്ടിയ ഭരണം ജനങ്ങൾക്ക് തൃപ്തികരമായ വിധം പ്രയോഗത്തിൽ വരുത്താൻ കഴിഞ്ഞിട്ടില്ലെന്ന വിമർശനം പാർട്ടിക്കുള്ളിൽതന്നെ സജീവമാവുകയാണ്. എടുത്തുപറയാവുന്ന ഒരു വികസന പ്രവർത്തനവും നാളിതുവരെ നടത്താൻ കഴിഞ്ഞിട്ടില്ലെന്നും വിമർശനമുണ്ട്. പഞ്ചായത്ത് മെംബർമാർതന്നെ ലോക്കൽ പാർട്ടി നേതൃത്വത്തിലുമുള്ളത് പ്രശ്ന പരിഹാരത്തിന് തടസ്സമാകുന്നു. വികസന പ്രവർത്തനങ്ങൾ സർക്കാറിെൻറ സഹായത്തോടെ നടപ്പാക്കി അനുകൂല രാഷ്ട്രീയ സാഹചര്യം സ്ഥിരമായി നിലനിർത്താൻ പരിശ്രമിക്കേണ്ടതിന് പകരം തമ്മിൽതല്ലുമായി ഭരണമരവിപ്പിന് നേതൃത്വം നൽകുന്നവർക്കെതിരെ നടപടിയെടുക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെടുന്ന പരാതി മേൽകമ്മിറ്റികൾക്ക് പോയിട്ടുണ്ടെന്നാണ് വിവരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.