ചേർത്തല-അരൂക്കുറ്റി രാ​ത്രി​ സ​ർ​വി​സ്​ നാ​ളെ പു​ന​രാ​രം​ഭി​ക്കും

പൂച്ചാക്കൽ: ചില്ല് അടിച്ചുതകർത്തതിനെത്തുടർന്ന് നിർത്തിവെച്ച കെ.എസ്.ആർ.ടി.സി ബസിെൻറ രാത്രികാല സർവിസ് ബുധനാഴ്ച പുനരാരംഭിക്കും. ചേർത്തല സ്റ്റാൻഡിൽനിന്ന് പുറപ്പെട്ട് അരൂക്കുറ്റിയിൽ അവസാനിപ്പിക്കുന്ന ബസിലെ ജീവനക്കാർ താമസിച്ചിരുന്ന മുറി പുറത്തുനിന്ന് പൂട്ടിയ ശേഷമാണ് മുൻഭാഗത്തെ ചില്ല് തകർത്തത്. മാർച്ച് എട്ടിന് നടന്ന സംഭവത്തെത്തുടർന്ന് സർവിസ് അധികൃതർ നിർത്തിവെക്കുകയായിരുന്നു. അരൂക്കുറ്റി സ്വദേശിയായ അനുരാഗിനെ ഇതുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യാത്രക്കാർക്ക് പ്രയോജനകരമായ സർവിസ് പുനരാംഭിക്കാൻ എ.എം. ആരിഫ് എം.എൽ.എ ഇടപെടുകയും ജില്ല പഞ്ചായത്ത് അംഗം പി.എം. പ്രമോദ് ചേർത്തല ഡിപ്പോയിൽ കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്തു. ഇതോടെ സർവിസ് പുനരാരംഭിക്കാമെന്ന് അധികൃതർ സമ്മതിച്ചെങ്കിലും ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ വീണ്ടും ചർച്ച വേണ്ടിവന്നു. മാത്താനം ക്ഷേത്രഭരണസമിതി പ്രസിഡൻറ് കെ.എൽ. ആരോമലുണ്ണിയും സെക്രട്ടറി പി. വിനോദും കെ.എസ്.ആർ.ടി.സി ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ ജിജേഷ് ലാൽ, ഇൻസ്പെക്ടർ സുരേഷ് എന്നിവരുമായി ചർച്ച നടത്തി. ജീവനക്കാർക്ക് താമസസൗകര്യം നൽകാമെന്ന് ഭരണസമിതി ഏറ്റതോടെ വെട്ടിക്കുറച്ച ട്രിപ്പുകൾ ബുധനാഴ്ച ഉച്ചയോടെ ആരംഭിക്കും. രാത്രി 10ന് ചേർത്തലയിൽനിന്ന് പുറപ്പെടുന്ന ട്രിപ്പിെൻറ ബോർഡ് മാത്താനം ക്ഷേത്രമെന്നും തിരിച്ച് പിെറ്റദിവസം പുലർച്ച 4.50ന് ചേർത്തല റെയിൽവേ സ്റ്റേഷൻ എന്നും ആക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.