സു​ര​ക്ഷ​ഭീ​ഷ​ണി ഉ​യ​ർ​ത്തി ജ​ല​സം​ഭ​ര​ണി

പൂച്ചാക്കൽ: ലക്ഷങ്ങൾ മുടക്കി നിർമിച്ച പടുകൂറ്റൻ ജലസംഭരണി സുരക്ഷഭീഷണി ഉയർത്തുന്നു. നിർമാണം പൂർത്തിയാക്കി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഒരുതുള്ളി വെള്ളംപോലും സംഭരിച്ചിട്ടില്ലാത്ത ഇത് എപ്പോൾ വേണെമങ്കിലും തകരാമെന്ന അവസ്ഥയിലാണ്. ചേർത്തല^അരൂക്കുറ്റി റോഡിൽ മാക്കേകവലക്ക് സമീപത്തെ പടുകൂറ്റൻ ജലസംഭരണിക്കാണ് ദുരവസ്ഥ. തൂണുകളുടെ കോൺക്രീറ്റ് പൊട്ടിപ്പൊളിഞ്ഞ് കമ്പികൾ ദ്രവിച്ച് പുറത്തേക്ക് തള്ളിനിൽക്കുകയാണ്. ശക്തമായ കാറ്റോ മഴയോ വന്നാൽ നിലംപൊത്താൻ ഇടയുണ്ട്. വളരെ ഭീതരായാണ് ഇവിടെ കഴിയുന്നതെന്ന് സമീപവാസികൾ പറയുന്നു. സമീപത്തുതന്നെ ജപ്പാൻ കുടിവെള്ള ശുദ്ധീകരണ പ്ലാൻറുമുണ്ട്. ജലസംഭരണി പൊളിക്കുമ്പോൾ ഉണ്ടാകുന്ന കോൺക്രീറ്റ് അവശിഷ്ടങ്ങൾ എന്തുചെയ്യുമെന്ന ആശയക്കുഴപ്പവും നിലനിൽക്കുന്നുണ്ട്. വർഷങ്ങൾക്കുമുമ്പ് തൈക്കാട്ടുശേരി, പള്ളിപ്പുറം പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുന്നതിന് അന്ന് മന്ത്രിയായിരുന്ന എം.കെ. രാഘവൻ ആലപ്പുഴ ജില്ലയെ പിന്നാക്ക ജില്ലയിൽപെടുത്തി അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് ജലസംഭരണി നിർമിച്ചത്. ഭൂഗർഭജലത്തിന് സംഭരണിക്ക് സമീപം കുഴിച്ചുനോക്കിയെങ്കിലും ഒരുതുള്ളി വെള്ളംപോലും ലഭിച്ചില്ല. തുടർന്ന്, പഞ്ചായത്തിെൻറ വിവിധ പ്രദേശങ്ങളിൽ വെള്ളത്തിന് പരിശോധന നടത്തിയെങ്കിലും ഫലം കണ്ടില്ല. ശുദ്ധജല വിതരണത്തിന് വിവിധ പ്രദേശങ്ങളിൽ പൊതുടാപ്പ് സ്ഥാപിച്ചതും ഇതോടെ വെറുതെയായി. വെള്ളം ലഭിക്കുന്ന സ്ഥലമാണോയെന്ന് ഉറപ്പുവരുത്തിയതിന് ശേഷമേ മറ്റ് നിർമാണപ്രവർത്തനങ്ങൾ പാടുള്ളൂവെന്ന ചട്ടം അധികൃതർ കാറ്റിൽപറത്തുകയായിരുന്നു. ലക്ഷങ്ങൾ മുടക്കിയത് പാഴായെന്നറിഞ്ഞിട്ടും അധികൃതർ ഉദ്ഘാടന മാമാങ്കത്തിന് മാറ്റ് ഒട്ടും കുറച്ചില്ല. 1994ൽ അന്നത്തെ ജലവിതരണമന്ത്രി ടി.എം. ജേക്കബാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.