കുട്ടനാട്: കൃഷിനാശംമൂലം കടബാധ്യതയില്‍പെട്ട് നിരാശരായി കഴിയുന്ന കര്‍ഷകരുടെയും പാട്ടക്കര്‍ഷകരുടെയും മുഴുവന്‍ വായ്പകളും എഴുതിത്തള്ളാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്ന് കുട്ടനാട് വികസനസമിതി എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കല്‍ ആവശ്യപ്പെട്ടു. കടബാധ്യതയില്‍ തകര്‍ന്ന ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ കര്‍ഷകരുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാവിധ കാര്‍ഷികവായ്പകളും കേന്ദ്രസര്‍ക്കാര്‍ എഴുതിത്തള്ളുക, കുറഞ്ഞപക്ഷം മുഴുവന്‍ പലിശയും എഴുതിത്തള്ളി വായ്പ ദീര്‍ഘകാല വായ്പയായി മാറ്റുകയും തുടര്‍വായ്പ നല്‍കി കൃഷി തുടരാന്‍ സഹായിക്കുകയും ചെയ്യുക, കര്‍ഷകന്‍െറ എല്ലാവിധ വായ്പകളും കാര്‍ഷികവായ്പയായി കണക്കാക്കി നാലുശതമാനം പലിശ മാത്രം ഈടാക്കുക, ഉപ്പുവെള്ളംമൂലം കൃഷിനശിച്ചവര്‍ക്ക് പ്രകൃതിക്ഷോഭത്തില്‍ ഉള്‍പ്പെടുത്തി നഷ്ടപരിഹാരം നല്‍കുക, കേന്ദ്രസര്‍ക്കാറിന്‍െറ കീഴിലെ നാഷനല്‍ അഗ്രികള്‍ചര്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ വിളനഷ്ടം തിട്ടപ്പെടുത്തല്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ നടത്തുന്നതിന് പകരം പാടശേഖര അടിസ്ഥാനത്തില്‍ നടത്തുക, കുട്ടനാട് പാക്കേജിന് പകരമായി കുട്ടനാടിനെ ദേശീയ പ്രാധാന്യമുള്ള പ്രദേശമായി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്ത് സമഗ്രവികസനം നടപ്പാക്കുക, കര്‍ഷകരുടെ വായ്പകള്‍ക്ക് നിര്‍ദിഷ്ട തീയതി കഴിഞ്ഞ് പിഴപ്പലിശ, കൂട്ടുപലിശ എന്നിവ ഈടാക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് 14ന് രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെ മങ്കൊമ്പ് ജങ്ഷനില്‍ ഫാ. തോമസ് പീലിയാനിക്കല്‍ കുട്ടനാടന്‍ കര്‍ഷകര്‍ക്കൊപ്പം ഏകദിന ഉപവാസ സത്യഗ്രഹം നടത്തും. ഈ ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രി, കേന്ദ്ര ധനമന്ത്രി എന്നിവര്‍ക്ക് കുട്ടനാടന്‍ കര്‍ഷകരുടെ ഭീമഹരജിയും നല്‍കും. യോഗത്തില്‍ അഡ്വ. പി.പി. ജോസഫ്, ജോസി പുതുമന, ഒൗസേപ്പച്ചന്‍ ചെറുകാട്, ജോണിച്ചന്‍ മണലി, നൈനാന്‍ തോമസ് മുളപ്പാന്‍മഠം, സണ്ണിച്ചന്‍ കക്കാട്ടുപറമ്പില്‍, തോമസുകുട്ടി തൈത്തോട്ടം, ജേക്കബ് നീണ്ടിശേരി, ജിജി പേരകശേരി, സിബിച്ചന്‍ തറയില്‍, എ.കെ.സോമനാഥന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.