ചേർത്തല: മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ തീരദേശ പൊലീസ് സ്റ്റേഷനുകൾ സഹായിക്കുമെന്നും അടുത്തഘട്ടത്തിൽ ആലപ്പുഴയിൽ ഉൾപ്പെടെ ആറ് പുതിയ തീരദേശ സ്റ്റേഷനുകൾകൂടി സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അർത്തുങ്കൽ തീരദേശ പൊലീസ് സ്റ്റേഷൻ ഉൾപ്പെടെ ചൊവ്വാഴ്ച പ്രവർത്തനം ആരംഭിച്ച ആറ് സ്റ്റേഷനുകളുടെ ഉദ്ഘാടനം തലശ്ശേരിയിൽനിന്ന് വിഡിയോ കോൺഫറൻസിങ്ങിലൂടെ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. തീരദേശ പൊലീസിന് ലഭിക്കുന്ന ബോട്ട് അടുപ്പിക്കുന്നതിന് അർത്തുങ്കൽ ഹാർബറിെൻറ നിർമാണം പൂർത്തിയാവേണ്ടതുണ്ടെന്ന് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച മന്ത്രി പി. തിലോത്തമൻ പറഞ്ഞു. റേഷൻ കടകളിൽ രണ്ടുമാസത്തിനുള്ളിൽ ടച്ച് സ്ക്രീൻ സംവിധാനം നടപ്പാക്കും. കാർഡുടമകൾക്ക് തങ്ങൾക്ക് ലഭിക്കേണ്ട ഭക്ഷ്യധാന്യങ്ങളുടെ വിവരങ്ങൾ ഇതിലൂടെ ലഭ്യമാകും ^മന്ത്രി പറഞ്ഞു. അർത്തുങ്കൽ ഹാർബറിെൻറ തടസ്സങ്ങൾ നീങ്ങിയെങ്കിലും ടെക്നോഫീസിബിലിറ്റി പഠനംകൂടി വേണമെന്ന് സർക്കാർ പറഞ്ഞതിനാൽ ഇത് പൂർത്തിയാകാനുള്ള തടസ്സമാണ് അവശേഷിക്കുന്നതെന്നും മുഖ്യപ്രഭാഷണം നടത്തിയ കെ.സി. വേണുഗോപാൽ എം.പി പറഞ്ഞു. എ.എം. ആരിഫ് എം.എൽ.എ, എ.ഡി.ജി.പി ഡോ.ബി. സന്ധ്യ, പഞ്ചായത്ത് പ്രസിഡൻറ് വി.എ. സേതുലക്ഷ്മി, കേരള നേവൽ ഓഫിസർ ഇൻ ചാർജ് ക്യാപ്റ്റൻ വർഗീസ് മാത്യു, എറണാകുളം കോസ്റ്റ് ഗാർഡ് കമാൻഡർ നീരജ് തീവാരി, ജില്ല പഞ്ചായത്ത് അംഗം സന്ധ്യ ബെന്നി, കഞ്ഞിക്കുഴി ബ്ലോക്ക് അംഗം മേരി ഗ്രേയ്സ് സെബാസ്റ്റ്യൻ, മറൈൻ എൻഫോഴ്സ്മെൻറ് സുനീഷ് കുമാർ, പഞ്ചായത്ത് അംഗം സിബി പൊള്ളയിൽ, അർത്തുങ്കൽ ബസിലിക്ക റെക്ടർ ഫാ. ക്രിസ്റ്റഫർ എം. അർഥശേരിൽ, ജില്ല പൊലീസ് മേധാവി വി.എം. മുഹമ്മദ് റഫീഖ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.