പെരുമ്പാവൂർ: വ്യവസായശാലകളിൽ മലിനജല സംസ്കരണ പ്ലാൻറ് നിർബന്ധമാക്കിയ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിൽ മേൽനോട്ടം വഹിക്കേണ്ട മലിനീകരണ നിയന്ത്രണ ബോർഡ് ഒളിച്ചുകളി നടത്തുകയാണെന്ന് പരിസ്ഥിതിസംഘടനകൾ. കോടതി നിർദേശം നടപ്പാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ ബോർഡ് തയാറാകുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി. പെരുമ്പാവൂരും സമീപഗ്രാമങ്ങളും നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചസമ്മേളനത്തിലാണ് ആക്ഷേപം ഉയർന്നത്. ഫെബ്രുവരി 22ലെ കോടതി ഉത്തരവ് പ്രകാരം മലിനീകരണ നിയന്ത്രണ ബോർഡിെൻറ അനുമതിയോടുകൂടി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് പ്ലാൻറ് സജ്ജീകരിക്കുന്നതിന് മൂന്നുമാസമാണ് അനുവദിച്ചത്. പ്ലാൻറ് സ്ഥാപിക്കാത്ത സ്ഥാപനങ്ങളുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച് സ്ഥാപനം പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ മലിനീകരണ നിയന്ത്രണബോർഡിനെയാണ് കോടതി ചുതലപ്പെടുത്തിയത്. പെരുമ്പാവൂരിൽ നിരവധി സ്ഥാപനങ്ങളിൽ പ്ലാൻറ് സജ്ജീകരിച്ചിട്ടില്ലെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി. അനധികൃത മണ്ണെടുപ്പും പാറഖനനവും നടത്തുന്നവരിൽനിന്ന് പരമാവധി നഷ്ടപരിഹാരം ഈടാക്കുക, നികത്തിയ നെൽവയലുകൾ പൂർവസ്ഥിതിയിലാക്കാൻ നടപടി സ്വീകരിക്കുക, മലിനീകരണം തടയാൻ പ്രദേശിക ജാഗ്രതസമിതികൾ രൂപവത്കരിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. വർഗീസ് പുല്ലുവഴി വിഷയം അവതരിപ്പിച്ചു. എം.ജി. സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. അഡ്വ. ബേസിൽ കുര്യാക്കോസ്, അബ്ദുൽ ജബ്ബാർ മേത്തർ, എം.കെ. ശശിധരൻ പിള്ള, ശിവൻ കദളി, ടി.എ. വർഗീസ്, പി.എ. സിദ്ദീഖ്, കെ.പി. സോബി, ജി. കൃഷ്ണകുമാർ, കെ.എം. ഇല്യാസ്, പി. രാമചന്ദ്രൻ നായർ, പോൾ ആത്തുങ്കൽ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.