പൂച്ചാക്കൽ: പൊളിച്ചിട്ട പൂച്ചാക്കൽ പഴയപാലത്തിെൻറ പണി വീണ്ടും ആരംഭിച്ചു. സാങ്കേതിക കാരണങ്ങളാൽ 20 ദിവസത്തോളമായി നിർമാണം മുടങ്ങിക്കിടക്കുകയായിരുന്നു. പാലം നിർമാണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് ചീഫ് ടെക്നിക്കൽ എക്സാമിനറുടെ അനുമതി ലഭിക്കാതിരുന്നതാണ് മുടങ്ങാൻ ഇടയാക്കിയത്. അനുമതി തിരുവനന്തപുരത്തുനിന്ന് ലഭിക്കേണ്ടതിനാലാണ് വൈകിയതെന്നാണ് കരാറുകാർ പറഞ്ഞത്. നിയമപരമായ നടപടിക്രമം ആവശ്യമായിരുന്നു. കഴിഞ്ഞദിവസം ഇത് ലഭിച്ചതോടെയാണ് പുനർനിർമാണം തുടങ്ങാനായതെന്ന് കരാറുകാർ വ്യക്തമാക്കി. പുനർനിർമാണത്തിനായി പഴയപാലം പൊളിച്ചശേഷം തോടിെൻറ വശങ്ങളിൽ ബണ്ട് കെട്ടി നീരൊഴുക്ക് തടസ്സപ്പെടുത്തിയിരിക്കുകയാണ്. മധ്യഭാഗത്ത് പാലം നിർമിക്കേണ്ട സ്ഥലത്ത് വെള്ളം വറ്റിക്കലും ഡ്രഡ്ജിങ് ജോലികളുമാണ് പുരോഗമിക്കുന്നത്. പഴയപാലം റോഡിൽ വാഹനഗതാഗതം നിരോധിക്കുകയും കാൽനടക്കാർക്ക് ബണ്ടിലൂടെ സൗകര്യം ഒരുക്കിയിട്ടുമുണ്ട്. പൊതുമരാമത്ത് വകുപ്പ് ഫണ്ടിൽനിന്നും 96 ലക്ഷം ചെലവിലാണ് പൂച്ചാക്കൽ പഴയപാലം പുനർനിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.