ആലപ്പുഴ: വിദേശ മൂലധന നിക്ഷേപത്തിന് വഴിയൊരുക്കുന്ന കേന്ദ്ര മത്സ്യബന്ധന നയം തള്ളിക്കളയണമെന്നും മുരാരി കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് മത്സ്യത്തൊഴിലാളി ഫെഡറേഷന് (എ.ഐ.ടി.യു.സി) സമരപ്രഖ്യാപന കൺവെന്ഷൻ സംഘടിപ്പിക്കും. 24ന് 2.30ന് കൊല്ലം ജില്ല സഹകരണ ബാങ്ക് ഹാളില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഉദ്ഘാടനം ചെയ്യും. മത്സ്യമേഖലക്ക് വേണ്ടിയുള്ള പുതിയ നയപ്രഖ്യാപനത്തില്‍ മുന്‍ കോൺഗ്രസ് സര്‍ക്കാറില്‍നിന്ന് കാതലായ മാറ്റമൊന്നും വന്നിട്ടില്ലെന്ന് ആഞ്ചലോസും രഘുവരനും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.