ചേര്‍ത്തല: കനത്ത മഴമൂലം കടക്കരപ്പള്ളി പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ ഉണ്ടായ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയറെ ഉപരോധിച്ചു. ശക്തമായ മഴയില്‍ പ്രദേശത്ത് നിരവധി വീടുകള്‍ വെള്ളത്തിലാണ്. കടക്കരപള്ളി മാര്‍ക്കറ്റ് മുതല്‍ ഇല്ലിക്കല്‍ കവല വരെ ഓട നിര്‍മിക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും നടന്നിട്ടില്ല. ഇതേ തുടര്‍ന്നാണ് പ്രതിഷേധവുമായി ജനങ്ങൾ രംഗത്തിറങ്ങിയത്. കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം എസ്. ശരത്തിെൻറ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പഞ്ചായത്ത് അംഗങ്ങളായ സഞ്ജിത് കൈപ്പാരിശ്ശേരി, പ്രീജ ഫ്രാന്‍സിസ്, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് എന്‍.പി. വിമല്‍, മേരിക്കുഞ്ഞ്, ഷേര്‍ളി ടോമി, റെജി തോട്ടങ്കര തുടങ്ങിയവര്‍ നേതൃത്വം നൽകി. കാന നിര്‍മാണത്തിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന ഉദ്യോഗസ്ഥരുടെ ഉറപ്പിൽ സമരം അവസാനിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.