ചാരുംമൂട്: താമരക്കുളത്തും ചത്തിയറയിലും സാമൂഹികവിരുദ്ധ ശല്യം ഏറുന്നു. പ്രദേശത്ത് വര്‍ധിച്ചുവരുന്ന അക്രമസംഭവങ്ങള്‍ക്ക് പിന്നാലെയാണ് സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടവും നടക്കുന്നത്. കഴിഞ്ഞദിവസം രാത്രി ഇവിടങ്ങളില്‍ സാമൂഹികവിരുദ്ധര്‍ അഴിഞ്ഞാടി. ചത്തിയറ ജങ്ഷനില്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകള്‍ പൊതുകിണറ്റില്‍ തള്ളി. ജങ്ഷനിലെ കടകളിലെ ഡെസ്ക്, ബെഞ്ച് എന്നിവ റോഡിലേക്ക് വലിച്ചിട്ട നിലയിലായിരുന്നു. ഇരപ്പന്‍പാറ ജങ്ഷനില്‍ റോഡിന് കുറുകെ ബൊമ്മ ഇട്ടിരുന്നു. താമരക്കുളം മേക്കുംമുറി നെടിയത്ത് സുരേഷിന്‍െറ വീട്ടുമുറ്റത്ത് പേപ്പറും പ്ളാസ്റ്റിക് മാലിന്യവും നിറച്ച രണ്ട് വലിയ പ്ളാസ്റ്റിക് കെയ്സുകള്‍ തള്ളിയ സംഭവവും ഉണ്ടായി. പാതിരാത്രിയാണ് സാമൂഹികവിരുദ്ധ പ്രവര്‍ത്തനം നടക്കുന്നത്. നാലുമാസം മുമ്പ് ചത്തിയറയില്‍ പൊതുടാപ്പുകള്‍ തകര്‍ക്കുകയും രാഷ്ട്രീയപാര്‍ട്ടികളുടെ കൊടിമരങ്ങളും മറ്റും നശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞദിവസമാണ് താമരക്കുളം നാലുമുക്കില്‍ അഞ്ച് വീടുകള്‍ ഗുണ്ടസംഘം തകര്‍ത്തത്. സാമൂഹികവിരുദ്ധ ശല്യം തടയാന്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.