മരണാനന്തര ചടങ്ങ് കഴിഞ്ഞ് അവര്‍ യാത്രയായതും മരണത്തിലേക്ക്

മാവേലിക്കര: സഹോദരിയുടെ മരണാനന്തര ചടങ്ങ് കഴിഞ്ഞ് കുടുംബത്തോടൊപ്പം സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടപ്പോള്‍ വിധി ശങ്കരനാരായണ പിള്ളയെയും മരണത്തിലേക്ക് നയിച്ചു; ഒപ്പം അടുത്ത ബന്ധുവായ എം.കെ. പ്രസാദും. നാട്ടുകാര്‍ ഞെട്ടലോടെയാണ് അപകടവാര്‍ത്ത കേട്ടത്. ശങ്കരനാരായണപിള്ള റിട്ട. ഡെപ്യൂട്ടി തഹസില്‍ദാരാണ്. രണ്ടുപേരുടെയും മരണവും അവര്‍ക്കൊപ്പം മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവവും വഴുവാടി ഗ്രാമത്തെ ദു$ഖത്തിലാഴ്ത്തി. കൊട്ടാരക്കര കുന്നിക്കോടാണ് ശങ്കരനാരായണപിള്ളയുടെ സഹോദരിയുടെ വീട്. അവരുടെ മരണാനന്തര ചടങ്ങ് കഴിഞ്ഞ് കുടുംബമെല്ലാം വീട്ടിലത്തൊനുള്ള വരവില്‍ കെ.പി റോഡില്‍ നൂറനാട് ഐ.ടി.ബി.പി ജങ്ഷന് സമീപമായിരുന്നു ഞായറാഴ്ച വൈകുന്നേരം അപകടമുണ്ടായത്. ശങ്കരനാരായണപിള്ളയുടെ ഭാര്യ ഓമനക്കും അപടത്തില്‍ പരിക്കേറ്റു. ഇവരുടെ മകള്‍ ജയയുടെ ഭര്‍ത്താവ് സുനില്‍കുമാറാണ് കാര്‍ ഓടിച്ചിരുന്നത്. ഇയാളും ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജിലാണ്. ഓമനയുടെ സഹോദരനും മാവേലിക്കര ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമായ രഘുപ്രസാദിന്‍െറ ഭാര്യ സുധാഭായിക്കും (42) പരിക്കേറ്റു. മരിച്ച എംകെ. പ്രസാദ് ചെന്നിത്തല ചെറുകോല്‍ ഗവ. യു.പി സ്കൂളിലെ ജീവനക്കാരനാണ്. പ്രസാദ് മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ ബസിലാണ് പോയത്. മടങ്ങുമ്പോള്‍ വേഗം എത്താമെന്ന് കരുതി ബന്ധുക്കള്‍ക്കൊപ്പം കാറില്‍ കയറുകയായിരുന്നു. സി.പി.എം തഴക്കര ലോക്കല്‍ കമ്മിറ്റി അംഗം, കല്ലുമല സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള പ്രസാദ് അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനുമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.