മോദി സര്‍ക്കാര്‍ തൊഴില്‍ സുരക്ഷ നിയമങ്ങള്‍ അട്ടിമറിക്കുന്നു –ഡോ. ടി.എന്‍.സീമ

ചെങ്ങന്നൂര്‍: മോദി സര്‍ക്കാര്‍ രാജ്യത്തെ തൊഴില്‍ സുരക്ഷ നിയമങ്ങള്‍ അട്ടിമറിക്കുകയാണെന്നും ഇത് തൊഴിലാളികളുടെ ന്യായമായ വിലപേശല്‍ ശക്തി കുറക്കുന്നതിന് വേണ്ടിയാണെന്നും ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി.എന്‍. സീമ പറഞ്ഞു. കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷന്‍ 36ാമത് ജില്ല സമ്മേളനത്തിന്‍െറ രണ്ടാംദിവസമായ ഞായറാഴ്ച നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. കാവിവത്കരണത്തിന്‍െറ ഭാഗമായി രാജ്യത്തെ ഗവേഷണ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മോദി സര്‍ക്കാര്‍ ഫണ്ടുകള്‍ നിഷേധിക്കുന്നെന്നും അവര്‍ പറഞ്ഞു. എന്‍. അജിത്കുമാര്‍ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ കെ.കെ. രാമചന്ദ്രന്‍ നായര്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. എന്‍.ജി.ഒ യൂനിയന്‍ ജില്ല സെക്രട്ടറി എ.എ. ബഷീര്‍, എ.ആര്‍. സുന്ദര്‍ലാല്‍, ഷാജികുമാര്‍, സി.പി.എം ചെങ്ങന്നൂര്‍ ഏരിയ സെക്രട്ടറി എം.എച്ച്. റഷീദ്, സി.കെ. ഉദയകുമാര്‍, സി.കെ. ഷിബു എന്നിവര്‍ സംസാരിച്ചു. അസോസിയേഷന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എസ്. ഷാജികുമാര്‍ സംഘടന പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് ഡോ. കെ.ടി. ശ്രീലതാകുമാരി ക്രോഡീകരണം നടത്തി. മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിലെ വന്‍ അഴിമതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടി മാതൃകപരമായി ശിക്ഷിക്കുക, അഴിമതി കണ്ടത്തെിയ ഉദ്യോഗസ്ഥക്ക് സംരക്ഷണം നല്‍കുക, തൊഴിലിടങ്ങളില്‍ വനിത സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുക തുടങ്ങിയ പ്രമേയങ്ങള്‍ സമ്മേളനം പാസാക്കി. രാവിലെ ചേര്‍ന്ന ജില്ല കൗണ്‍സിലില്‍ ആറ് സെക്രട്ടേറിയറ്റ് അംഗങ്ങളെയും 22 ജില്ല കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു.ഭാരവാഹികള്‍: എന്‍. അജിത്കുമാര്‍ (പ്രസി), ഡോ. ശ്രീകല, രമേശ് ഗോപിനാഥ് (വൈസ് പ്രസി), സി.കെ. ഷിബു (സെക്ര), ഡോ. ചിന്നത്തുര, എ.ആര്‍. സുന്ദര്‍ലാല്‍ (ജോ. സെക്ര), ആര്‍. രാജീവ് (ട്രഷ), ടി. രേഖ (വനിത സബ്കമ്മിറ്റി കണ്‍), ജി. മധുമോഹന്‍, പി.വി. ജയിനമ്മ, ജെ. പ്രശാന്ത് ബാബു, ഡോ. എന്‍. സുനില്‍കുമാര്‍, വി. സന്തോഷ്കുമാര്‍, ടി. രേഖ (ജില്ല സെക്രട്ടേറിയറ്റ് അംഗം).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.