ഒരു വകുപ്പിലും ഫയല്‍ കെട്ടിക്കിടക്കുന്നില്ല –മന്ത്രി സുധാകരന്‍

ചാരുംമൂട്: ഈ സര്‍ക്കാര്‍ വന്നതിനുശേഷം സെക്രട്ടേറിയറ്റ് സംവിധാനത്തിലെ കാലതാമസത്തിന് കാര്യമായ മാറ്റം വന്നതായി മന്ത്രി ജി. സുധാകരന്‍. സംസ്ഥാനത്ത് ആദ്യമായി സമ്പൂര്‍ണ വൈദ്യുതീകൃത ജില്ലയായി ആലപ്പുഴയെ പ്രഖ്യാപിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുമരാമത്ത് വകുപ്പിലടക്കം ഒരിടത്തും ഫയലുകള്‍ കെട്ടിക്കിടക്കുന്നില്ല. പാര്‍ശ്വവത്കരിക്കപ്പെട്ടവരെ സഹായിക്കുകയാണ് സര്‍ക്കാറിന്‍െറ ചുമതല. കഴിഞ്ഞ ഒമ്പതുമാസത്തെ പ്രവര്‍ത്തനം മുമ്പെങ്ങും നടന്നിട്ടില്ല. പൊതുമരാമത്ത് വകുപ്പിനെക്കുറിച്ച് വരുന്ന വാര്‍ത്തകള്‍ പരിശോധിച്ച് ആവശ്യമായ തീരുമാനത്തിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അയച്ചുകൊടുക്കാറുണ്ട്. കേന്ദ്രം അരി തരാത്തതിന്‍െറ പേരില്‍ കടുപ്പിച്ചെഴുതിയ എത്ര മാധ്യമങ്ങളുണ്ടെന്ന് പരിശോധിക്കേണ്ടതാണ്. തമിഴ്നാട്ടില്‍നിന്ന് അരി കൊണ്ടുവന്നാണ് ഇപ്പോള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് കൊടുക്കുന്നത്. ഇത്തരം കാര്യങ്ങള്‍ ഭാവിയില്‍ മാധ്യമങ്ങള്‍ക്ക് കണ്ടില്ളെന്ന് നടിക്കാനാവില്ളെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ പല കാര്യത്തിലും മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍, ഇതിന്‍െറ പേരില്‍ പല ആനുകൂല്യങ്ങളും നിര്‍ത്താന്‍ സാധ്യതയുണ്ടെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. പച്ചക്കറി ഉല്‍പാദനത്തില്‍ കേരളം മുന്നോട്ട് പോയിരിക്കുകയാണ്. അയല്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള പച്ചക്കറി ഇപ്പോള്‍ കേരള ജനത ഉപയോഗിക്കാന്‍ മടിക്കുകയാണെന്നും മന്ത്രി പറഞ്ഞു.എം.എല്‍.എമാരായ ആര്‍. രാജേഷ്, കെ.കെ. രാമചന്ദ്രന്‍ നായര്‍, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ജി. വേണുഗോപാല്‍, കെ.എസ്.ഇ.ബി സെന്‍ട്രല്‍ ഡിസ്ട്രിബ്യൂഷന്‍ ചീഫ് എന്‍ജിനീയര്‍ സി.വി. നന്ദന്‍, ഡിസ്ട്രിബ്യൂഷന്‍ ഡയറക്ടര്‍ എന്‍. വേണുഗോപാല്‍, ചുനക്കര പഞ്ചായത്ത് പ്രസിഡന്‍റ് ശാന്ത ഗോപാലകൃഷ്ണന്‍, ബി. ഫഹദ്, ലില്ലി ഗോപാലകൃഷ്ണന്‍, ഹരിപ്പാട് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ കെ.എന്‍. കലാധരന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.