കായല്‍ തീരത്ത് മാലിന്യം തള്ളുന്നു; പ്രതിഷേധം ശക്തം

അരൂര്‍: കായല്‍ തീരത്ത് മാലിന്യം തള്ളുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. അരൂര്‍ വ്യവസായ കേന്ദ്രത്തിനരികിലെ കായല്‍ തീരം മറച്ച് സ്വകാര്യവ്യക്തി കെട്ടിടം നിര്‍മിച്ചിരുന്നു. ഇതോടെയാണ് മാലിന്യം തള്ളാവുന്ന ഇടമായി തീരം മാറിയത്. വിവിധ വ്യവസായ ശാലകളില്‍നിന്ന് നിയന്ത്രണമില്ലാതെ രാസമാലിന്യം ഉള്‍പ്പെടെ കായലിലേക്ക് ഒഴുകുന്നത് മൂലം മത്സ്യസമ്പത്ത് നശിക്കുന്നതായി പരാതിയുണ്ട്. മാലിന്യം തള്ളുന്നതിനെതിരെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങുകയാണ്. നാഷനലിസ്റ്റ് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസിന്‍െറ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളി സംഘടനകളെ ഏകോപിപ്പിച്ച് പ്രക്ഷോഭം നടത്താനാണ് നീക്കം. മാര്‍ച്ച് ആദ്യം യോഗം വിളിച്ചുചേര്‍ക്കുമെന്ന് ജില്ല ട്രഷറര്‍ കെ.വി. വിനോദ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.