കുടിവെള്ളം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തഹസില്‍ദാറെ ഉപരോധിച്ചു

മാവേലിക്കര: മാവേലിക്കര നിയോജകമണ്ഡലത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ടാങ്കറുകള്‍ വഴി വെള്ളം വിതരണം ചെയ്യണമെന്ന്് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തഹസില്‍ദാറെ ഉപരോധിച്ചു. മുന്‍ വര്‍ഷങ്ങളില്‍ റവന്യൂ അധികൃതര്‍ പ്രത്യേക ഫണ്ട് ചെലവഴിച്ച് എല്ലാ ഗ്രാമ-നഗര പ്രദേശങ്ങളിലും ടാങ്കറില്‍ കുടിവെള്ളം വിതരണം ചെയ്തിരുന്നു. എന്നാല്‍, ഇത്തവണ ക്ഷാമം ഉണ്ടായിട്ടും റവന്യൂ അധികൃതരുടെ ഭാഗത്തുനിന്ന് നടപടി സ്വീകരിക്കാത്തതിനത്തെുടര്‍ന്നാണ് ഉപരോധമെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. രണ്ടുമണിക്കൂര്‍ നീണ്ട ഉപരോധത്തില്‍ കെ.ആര്‍. മുരളീധരന്‍, കെ. ഗോപന്‍ എന്നിവര്‍ തഹസില്‍ദാറുമായി ചര്‍ച്ച നടത്തി. തഹസില്‍ദാര്‍ കലക്ടറുമായി ബന്ധപ്പെടുകയും അടിയന്തരപരിഹാരം കാണുമെന്ന് ഉറപ്പുനല്‍കിയതിനത്തെുടര്‍ന്നാണ് സമരം അവസാനിച്ചത്. നടപടി ഉണ്ടായില്ളെങ്കില്‍ അടുത്തയാഴ്ച ഓഫിസ് പടിക്കല്‍ നിരാഹാരവും മാര്‍ച്ചും സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡന്‍റ് മഠത്തില്‍ ഷുക്കൂര്‍, ഷൈജു ശാമുവല്‍, സക്കീര്‍ ഹുസൈന്‍, അയ്യപ്പന്‍ പിള്ള, മനുരാധ, മീനു സജീവ്, ഹരികുമാര്‍ തെക്കേക്കര, പ്രശാന്ത് ജി. നമ്പൂതിരി, ജലീല്‍ അരീക്കര, ലിബിന്‍ഷാ, താഹിര്‍, മഹേഷ് മുരളി, മനു ഡാനിയേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.