മണ്ണഞ്ചേരി: അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരായ രോഗികള്‍ക്കുള്ള മരുന്ന് യഥാര്‍ഥ വിലയുടെ 10 ശതമാനം നിരക്കില്‍ കലവൂര്‍ കെ.എസ്.ഡി.പിയില്‍ ഉല്‍പാദിപ്പിച്ച് വിതരണംചെയ്യുമെന്ന് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്. പി. കൃഷ്ണപിള്ള സ്മാരക ട്രസ്റ്റ് കലവൂരില്‍ ആരംഭിച്ച ജനകീയ പോളിക്ളിനിക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സേവനങ്ങളും മറ്റാനുകൂല്യങ്ങളും ജനങ്ങളിലേക്ക് എത്തിക്കാന്‍ ആരംഭിച്ച ജനസഹായ കേന്ദ്രം മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍, ത്രിതല പഞ്ചായത്തുകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവയില്‍നിന്നും ലഭ്യമാകുന്ന സേവനങ്ങളും ആനുകൂല്യങ്ങളും സംബന്ധിച്ച വിവരങ്ങളും അപേക്ഷാഫോറങ്ങളും ജനസഹായ കേന്ദ്രത്തില്‍ ലഭിക്കും. അപേക്ഷപൂരിപ്പിച്ച് വില്ളേജ് ഓഫിസറുടെ റിപ്പോര്‍ട്ട് സഹിതം ട്രസ്റ്റിന്‍െറ പ്രവര്‍ത്തകരെയോ സഹായകേന്ദ്രത്തിലോ ഏല്‍പിച്ചാല്‍ മതിയാവും. ട്രസ്റ്റ് ചെയര്‍മാന്‍ അഡ്വ. ആര്‍. റിയാസ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ജി. വേണുഗോപാല്‍ ഫ്രീ കൗണ്‍സലിങ് സെന്‍റര്‍ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. കെ.ടി. മാത്യു, ആര്യാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഷീന സനല്‍കുമാര്‍, ജില്ല പഞ്ചായത്ത് അംഗം പി.എ. ജുമൈലത്ത്, പഞ്ചായത്ത് പ്രസിഡന്‍റുമാരായ തങ്കമണി ഗോപിനാഥ്, ഇന്ദിര തിലകന്‍, സി.പിഎം മണ്ണഞ്ചേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സി.കെ. രതികുമാര്‍,പി. വിനീതന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ ടി.എസ്. സുനീഷ് ദാസ് സ്വാഗതവും കണ്‍വീനര്‍ ഡോ. ബിന്ദു അനില്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.