കുട്ടനാട്: കാലാവധി കഴിഞ്ഞ കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി നടത്തിയ പുറംബണ്ട് നിര്‍മാണത്തില്‍ വന്‍ വെട്ടിപ്പ്. ഇതുസംബന്ധിച്ച് നേരത്തേ ആക്ഷേപം ഉയര്‍ന്നതാണെങ്കിലും ഇത് അവഗണിച്ച് മാര്‍ച്ചില്‍ ബില്‍ മാറിയെടുക്കാനാണ് കരാറുകാരുടെ ശ്രമം. 397 പാടശേഖരങ്ങളിലെ പുറംബണ്ട് നിര്‍മാണത്തില്‍ 53 ഇടങ്ങളിലെ പുറംബണ്ടുകളുടെ കല്‍കെട്ടുകളിലാണ് വന്‍ അഴിമതി നടത്തിയിരിക്കുന്നതെന്നാണ് കര്‍ഷകപ്രതിനിധികള്‍ ചൂണ്ടിക്കാണിക്കുന്നത്. നീലംപേരൂര്‍ പഞ്ചായത്തിലെ നടുവത്ത് പാടശേഖരം, കൈനകരി പഞ്ചായത്തിലെ പരുത്തി വളവ്, ഇരുമ്പനം, മീനപ്പള്ളി വാവക്കാട്, സൗത്ത് കന്നിട്ട കായല്‍, രാമങ്കരി മാമ്പുഴക്കരി ദേവസം അറുപത്, ഐക്കര നാല് പാണ്ടലം റോഡില്‍ വടക്കുംകരടുകരി കോതേരിക്കാട്, പുളിങ്കുന്ന് ശ്രീമൂലമംഗലം, അയ്യനാട്, വെളിയനാട്ടെ പള്ളിക്കണ്ടം, കരികടമ്പ്, നെടുമുടി കിഴക്കേക്കണ്ടം, ചമ്പക്കുളത്തെ കുളമ്പടി ചെറുകോട്, മുന്നൂറ് തുടങ്ങിയ 53 പാടശേഖരങ്ങളിലാണ് പ്രധാനമായും വെട്ടിപ്പ് നടത്തിയിരിക്കുന്നത്. ഇവിടങ്ങളില്‍ പുറംബണ്ട് നിര്‍മിച്ചപ്പോള്‍ ഫൗണ്ടേഷന്‍, ടോപ് എന്നിവ വ്യവസ്ഥയിലെ മാനദണ്ഡപ്രകാരം ചെയ്തിട്ടില്ളെന്നാണ് പരാതി. ഇത് മന്ത്രിമാരടക്കം നേരിട്ടത്തെി വിലയിരുത്തിയതാണ്. മതിയായ വിലയിരുത്തലുകള്‍ നടത്താതെ ഇവിടങ്ങളിലെ ബില്‍ കരാറുകാര്‍ക്ക് നല്‍കരുതെന്നുകാണിച്ച് വിവിധ കര്‍ഷകസംഘടനകളുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.