പൂമല ചാല്‍ കൈയേറ്റം ഒഴിപ്പിക്കല്‍; ഹിയറിങ് 15ന്

ചെങ്ങന്നൂര്‍: സ്വകാര്യ എന്‍ജിനീയറിങ് കോളജ് കൈയേറിയ ആല പഞ്ചായത്തിലെ പൂമല ചാല്‍ ഒഴിപ്പിക്കുന്നതിന്‍െറ ഭാഗമായുള്ള ഹിയറിങ് 15ന് നടക്കുമെന്ന് താലൂക്ക് വികസനസമിതി യോഗത്തില്‍ തഹസില്‍ദാര്‍ അറിയിച്ചു. ഇക്കോ ടൂറിസം പദ്ധതിക്ക് ഏറെ സാധ്യതയുള്ള പൂമല ചാല്‍ കൈയേറുന്നു എന്ന പരാതിയെ തുടര്‍ന്നാണ് അളന്ന് തിട്ടപ്പെടുത്താന്‍ നടപടി തുടങ്ങിയത്. 15 സെന്‍റ് സ്ഥലം കോളജ് അധികൃതര്‍ കൈയേറിയതായി റവന്യൂ വകുപ്പ് കണ്ടത്തെിയിരുന്നു. ആല പഞ്ചായത്തിലെ മറ്റു കൈയേറ്റം ഒഴിപ്പിക്കുന്നതിന് താമസക്കാരുടെ യോഗം വിളിച്ച് നടപടി വേഗത്തിലാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് യോഗത്തില്‍ ഉറപ്പുനല്‍കി. ആറ്റ് പുറമ്പോക്ക് കൈയേറിയത് ഒഴിപ്പിക്കാന്‍ അളന്ന് തിട്ടപ്പെടുത്തുന്നതിന് സര്‍വേ ടീമിനെ ആവശ്യപ്പെട്ട് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയെന്ന് തഹസില്‍ദാര്‍ അറിയിച്ചു. ചെറിയനാട് പഞ്ചായത്തില്‍ നാല് കുടുംബങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തി സ്വകാര്യ വ്യക്തി പി.ഐ.പി പുറമ്പോക്ക് ഭൂമി കൈയേറി മതില്‍ കെട്ടിയത് പൊളിച്ചുമാറ്റുമെന്ന് അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. തട്ടാരമ്പലം-മാന്നാര്‍ റോഡില്‍ വഴിയമ്പലം ഭാഗത്തെ അപകടം ഒഴിവാക്കുന്നതിനും തീരുമാനമായി. വെണ്‍മണി പഞ്ചായത്തിലെ ചാങ്ങപ്പാടത്ത് മുളക്കുഴ പഞ്ചായത്ത് നിര്‍മിച്ച മിനി ഡാം നീക്കുമെന്ന് വെണ്‍മണി പഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.