ചെങ്ങന്നൂർ: ഉറവിട മാലിന്യ സംസ്കരണത്തിലൂടെ നദികളും തോടുകളും മലിനമാക്കാതെ വരുംതലമുറക്ക് കൈമാറാൻ നമുക്ക് കഴിയണമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ. ഉത്തരപ്പള്ളി ആറിെൻറ അതിർത്തിനിർണയ സർവേ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വരുംതലമുറക്ക് ശുദ്ധവായുവും ശുദ്ധജലവും ലഭിക്കാൻ വേണ്ടിയാണ് സർക്കാർ ഹരിത കേരളം പദ്ധതി നടപ്പാക്കുന്നത്. ഇതിെൻറ ഭാഗമായി ജലാശയങ്ങളും നദികളും തോടുകളും ജനങ്ങളുടെ സഹകരണത്തോടുകൂടി പഴയ നിലയിലാക്കും. ഇതിെൻറ ഭാഗമായാണ് വെൺമണി, ആല,- ചെറിയനാട്, പുലിയൂർ, ബുധനൂർ പഞ്ചായത്തുകളിലൂടെ ഒഴുകിയിരുന്ന ഉത്തരപ്പള്ളി ആറ് പഴയ നിലയിലാക്കുന്നതിനായി കൈയേറ്റം കണ്ടുപിടിക്കുന്നതിനുള്ള സർവേ നടപടി ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ആല അത്തലക്കടവിൽ ചേർന്ന ചടങ്ങിൽ കെ.കെ. രാമചന്ദ്രൻ നായർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ. സുധാമണി, പഞ്ചായത്ത് പ്രസിഡൻറുമാരായ അഡ്വ. പി. വിശ്വംഭരപ്പണിക്കർ, കെ.കെ. രാധമ്മ, വി.കെ. ശോഭ, ലെജുകുമാർ, ജില്ല പഞ്ചായത്ത് അംഗങ്ങളായ ജോജി ചെറിയാൻ, അഡ്വ. വേണു, അഡ്വ. കെ.എസ്. രവി, അഡ്വ. ജോർജ് തോമസ് എന്നിവർ സംസാരിച്ചു. വി.എസ്. ഗോപാലകൃഷ്ണൻ സ്വാഗതവും കെ.കെ. അച്യുതക്കുറുപ്പ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.